Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_rightമാറഞ്ചേരി സ്കൂളിന്‍റെ...

മാറഞ്ചേരി സ്കൂളിന്‍റെ പരിമിതികൾക്ക് പരിഹാരമാകുന്നു

text_fields
bookmark_border
മാറഞ്ചേരി സ്കൂളിന്‍റെ പരിമിതികൾക്ക് പരിഹാരമാകുന്നു
cancel
Listen to this Article

മാ​റ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി ബാ​ഹു​ല്യ​ത്താ​ലും സ്ഥ​ല​പ​രി​മി​തി മൂ​ല​വും ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു. സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഒ​രേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് അ​വി​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ സ്കൂ​ൾ വി​ക​സ​ന​ത്തി​ന് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സ്കൂ​ൾ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ പ്ര​ഖ്യാ​പി​ച്ചു.

സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്തും പ്ര​ത്യേ​ക വി​ഹി​തം അ​നു​വ​ദി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​ടു​ത്ത​ദി​വ​സം സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് മാ​റ​ഞ്ചേ​രി ഡി​വി​ഷ​ൻ മെം​ബ​ർ എ.​കെ. സു​ബൈ​റും പ്ര​ത്യേ​ക ഫ​ണ്ട് മാ​റ്റി​വെ​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലെ പ​രി​മി​തി സം​ബ​ന്ധി​ച്ച് 'മാ​ധ്യ​മം' വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും കെ.​എം. ട്രേ​ഡി​ങ്​ എം.​ഡി​യു​മാ​യ കെ.​എം. മു​ഹ​മ്മ​ദ് ഹാ​ജി 10 സെൻറ് സ്ഥ​ലം വാ​ങ്ങു​ന്ന​തി​ലേ​ക്ക് 29 ല​ക്ഷം രൂ​പ വാ​ഗ്​​ദാ​നം ചെ​യ്തി​ട്ടു​മു​ണ്ട്. 2019ൽ ​സ്ഥ​ലം എം.​എ​ൽ.​എ​യും നി​യ​മ​സ​ഭ സ്പീ​ക്ക​റു​മാ​യി​രു​ന്ന പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം മ​ന്ദ​ഗ​തി പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​ദ്ധ​തി​യി​ലേ​ക്ക് അ​ന്നു​ത​ന്നെ സ​ഫാ​രി ഗ്രൂ​പ് എം.​ഡി മാ​ട​പ്പാ​ട്ട് അ​ബു 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ബാ​ക്കി തു​ക ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​ണ് സ്കൂ​ൾ വി​ക​സ​ന സ​മി​തി തീ​രു​മാ​നം.

ഇ​തു​സം​ബ​ന്ധ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ, പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ഇ. ​സി​ന്ധു, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം എ.​കെ. സു​ബൈ​ർ, പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് അം​ഗം നൂ​റു​ദ്ദീ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം ടി. ​മാ​ധ​വ​ൻ, വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ഇ​സ്മ​യി​ൽ മാ​സ്റ്റ​ർ, പി.​ടി.​എ, എം.​പി.​ടി.​എ അം​ഗ​ങ്ങ​ൾ, സ്കൂ​ൾ വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marancheri SchoolMalappuram News
News Summary - Resolves the limitations of Marancheri School
Next Story