കശ്മീർ: കേന്ദ്ര സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു –മനോജ് തിവാരി
text_fieldsമലപ്പുറം: കശ്മീരിെൻറ മുകളിലുള്ള എല്ലാ അവകാശവാദങ്ങളും ഉപേക്ഷിക്കുന്നുവെന്ന പാകിസ്താൻ സൈനിക മേധാവി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന 370ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സർക്കാറിെൻറ നിലപാട് ശരിവെക്കുന്നതാണെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി. എൻ.ഡി.എ മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡൽഹി എം.പിയും ഗായകനുമായ മനോജ് തിവാരി. രാജ്യത്ത് ശക്തമായ സർക്കാറുണ്ടെന്നതിെൻറ തെളിവാണ് പാകിസ്താെൻറ നിലപാട്. ഈ തീരുമാനത്തിനെതിരെ നിലപാടെടുത്ത പ്രതിപക്ഷ കക്ഷികൾക്കെതിരെയുള്ള തിരിച്ചടികൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ല പ്രസിഡൻറ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സി. വാസുദേവൻ, മേഖല ജനറൽ സെക്രട്ടറി എം. പ്രേമൻ, മേഖല വൈസ് പ്രസി കെ.കെ. സുരേന്ദ്രൻ, കെ.സി. വേലായുധൻ, ഒ.എം. മുഹമ്മദലി ശിഹാബ്, ദീപ പുഴക്കൽ, കെ.സി. ശങ്കരൻ, ലിജോയ് പോൾ, പി. സുബ്രഹ്മണ്യൻ െതരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.