ജയിച്ചാൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയം –എ.പി. അബ്ദുല്ലക്കുട്ടി
text_fieldsമലപ്പുറം: ജയിച്ചാൽ കേന്ദ്ര ഫണ്ടുപയോഗിച്ച് മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയം നിർമിക്കുമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ എ.പി. അബ്ദുല്ലക്കുട്ടി. മലപ്പുറം പ്രസ്ക്ലബ് സംഘടിപ്പിച്ച 'സഭാങ്കം 2021' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്ബാളിനെ നെഞ്ചേറ്റുന്നവരുടെ നാടായ മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയമില്ല. ബി.ജെ.പി മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന തെറ്റിദ്ധാരണ മാറിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി ബി.ജെ.പി മാറി. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിമയമാണെങ്ങും. കോൺഗ്രസിൽ വലിയ ഗ്രൂപ് പോരാണ് നടക്കുന്നത്.
കെ. മുരളീധരെൻറ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പിനുംകൂടിയാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി ഇടതു-വലതു മുന്നണികളെ വിറപ്പിക്കുന്ന പ്രകടനം ഇൗ തെരഞ്ഞെടുപ്പിൽ പുറത്തെടുക്കുമെന്നും അബ്ുല്ലക്കുട്ടി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ശംസുദ്ദീൻ മുബാറക് സ്വാഗതവും സെക്രട്ടറി കെ.പി.എം. റിയാസ് നന്ദിയും പറഞ്ഞു.