Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:47 AM IST Updated On
date_range 15 April 2022 5:47 AM ISTഹൈദരലി തങ്ങള്‍ മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവ് -മുനവ്വറലി തങ്ങള്‍
text_fieldsbookmark_border
കൊണ്ടോട്ടി: രാഷ്ട്രീയത്തിനപ്പുറം സ്‌നേഹം കൊണ്ട് സൗഹൃദ വലയം ഉണ്ടാക്കിയ വ്യക്തിത്വവും അവസാനം വരെ മതേതരത്വത്തിനായി നിലകൊണ്ട നേതാവുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ടി.പി.എം. ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി. ഇബ്രാഹിം എം.എല്‍.എ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷ്‌റഫ് മടാന്‍, പി.കെ.സി. അബ്ദുറഹ്മാന്, എ. ഷൗക്കത്തലി ഹാജി, എം. അബൂബക്കര്‍ ഹാജി, സി.ടി. മുഹമ്മദ്, കെ.പി. ബാപ്പു ഹാജി, പി.എം.എ. സമീര്‍, സി. ഹമീദ് മാസ്റ്റര്‍, രായിന്‍കുട്ടി നീറാട്, എ.എ. സലാം, കെ.പി. മൂസക്കുട്ടി, കെ.കെ. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു. പടം me kdy 3 anusmaranam: കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story