Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒല്ലൂക്കര ബ്ലോക്ക്...

ഒല്ലൂക്കര ബ്ലോക്ക് ബജറ്റിൽ വനിത ശാക്തീകരണത്തിനും തൊഴിലിനും മുൻഗണന

text_fields
bookmark_border
മണ്ണുത്തി: വനിത ശാക്തീകരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മുൻതൂക്കം നൽകി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 30,67,40,331 രൂപ വരവും 30,63,36,698 രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ്​ ഫ്രാന്‍സീന ഷാജു അവതരിപ്പിച്ചത്. സ്ത്രീപക്ഷ കേരളം പദ്ധതികള്‍ക്കായി 44,50,000 രൂപ വകയിരുത്തി. തൊഴിലവസരങ്ങള്‍ക്കൊപ്പം ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, സംവാദങ്ങള്‍ എന്നിവയും സ്ത്രീപക്ഷ കേരളം പദ്ധതിയില്‍ ലക്ഷ്യംവെക്കുന്നു. വെറ്ററിനറി -കാര്‍ഷിക സര്‍വകലാശാല, കെ.എഫ്.ആര്‍.ഐ തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണവും, ആസൂത്രണ വൈദഗ്​ധ്യവും പ്രയോജനപ്പെടുത്തി തരിശുരഹിത ബ്ലോക്ക് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് മത്സര പരീക്ഷകള്‍ക്ക്​ പരിശീലനം നല്‍കുന്നതിന് 1,50,000 രൂപ നീക്കിവെച്ചിട്ടുണ്ട്. ഉല്‍പാദന മേഖലയില്‍ 1,02,75,000 രൂപയും പ്രാദേശിക സാമ്പത്തിക വികസനത്തിനായി 25,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും പ്രോത്സാഹനത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററും ഇവരുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കി തൊഴില്‍ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുക വകയിരുത്തി. പാണഞ്ചേരി പഞ്ചായത്തിലെ ചെട്ട്യാരുകുളം പുനരുദ്ധരിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനും കുളത്തിന്റെ കരയില്‍ ഓപണ്‍ ജിം ഒരുക്കുന്നതിനായി 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story