Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൃഹനാഥൻ കിണറ്റിൽ വീണ്...

ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ

text_fields
bookmark_border
ermpty rajan43 എരുമപ്പെട്ടി: പ്രഭാതസവാരിക്ക് ഇറങ്ങിയ ഗൃഹനാഥനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളറക്കാട് വെള്ളത്തേരി താനിക്കൽ വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ രാജനാണ് (43) മരിച്ചത്. വീടിന് പിറകിലെ ഒഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെ വളർത്തുനായുമായി പ്രഭാത സവാരിക്ക് പോയ രാജൻ എട്ടു മണിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന്​ തിരച്ചിൽ നടത്തിയപ്പോൾ നായുടെ കുര കിണറ്റിൽ നിന്ന് കേട്ടു. കിണറ്റിൽ വളർത്തുനായെയും രാജ​ൻെറ ചെരിപ്പുകളും കണ്ടെത്തി. രാജൻ കിണറ്റിലെ വെള്ളത്തിൽ താഴ്ന്ന് പോയിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷ സേനയും എരുമപ്പെട്ടി പോലീസും ചേർന്ന് ആദ്യം നായെ രക്ഷപ്പെടുത്തി. ആഴമുള്ള കിണറായതിനാൽ രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് രാജ​ൻെറ മൃതദേഹം പുറത്തെടുത്തത്. മരത്തംകോടും വെള്ളറക്കാടും മുമ്പ് ലെയ്ത്ത് വർക്ക് ഷോപ്പ് നടത്തിയിരുന്ന രാജൻ നിലവിൽ വീട്ടിൽ വർക്​ഷോപ്പ് നടത്തിവരുകയായിരുന്നു. ഭാര്യ: ലിഡിയ. മകൾ: റോസ് മേരി. മാതാവ്: സിൽവി.
Show Full Article
TAGS:
Next Story