Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേകനൂർ മോഷണം ബന്ധു...

ചേകനൂർ മോഷണം ബന്ധു പിടിയിലായി

text_fields
bookmark_border
എടപ്പാള്‍ ഃ വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് 125 പവന്‍ സ്വര്‍ണ്ണാഭരണവും, 65000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവാണ് അറസ്റ്റിലായത്. പന്താവൂർ സ്വദേശി വടക്കിനിത്തേൽ ഹസൈനാർ (52) ആണ് അറസ്റ്റിലായിരിക്കുന്നത്. ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ നിന്നാണ് ഈ മാസം 8 ന് മോഷണം നടന്നത്.ഇവരുടെ ഏറ്റവും അടുത്ത ബന്ധുവാണ് മോഷ്ടാവ്. ഇയാളുടെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ സ്വര്‍ണ്ണവും പണവും ലഭിച്ചതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം പൊലീസ് വെളിപ്പെടുത്തും. ഡിസംബര്‍ 8 ന് രാവിലെ 11.30 ന് തൃശൂരിലേക്ക് പോയ വീട്ടുകാര്‍ രാത്രി 10 നാണ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരക്ക് മാത്രം നേരിയ കേടുപാടുകള്‍ സംഭവിക്കുകയും,.വാതിലുകള്‍ക്ക് യാതൊരു കേടുപാടും സംഭവിക്കാത്തത് അന്നേ മോഷണത്തില്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു. പൊന്നാനി സി ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്.
Show Full Article
TAGS:
Next Story