തിരൂര്‍: വെട്ടത്തുനാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്ര നിര്‍മിതിയുടെ ആമുഖ വിവരണ രേഖ മലയാള സര്‍വകലാശാലയില്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ആദ്യ കോപ്പി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി. മാധവന്‍ കുട്ടി വാര്യര്‍ക്ക് നല്‍കിയാണ് ജില്ല കലക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ചരിത്രത്തിൻെറ പ്രാധാന്യം വരും തലമുറക്ക് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന മികച്ചൊരു സംരംഭമാണ് 'വെട്ടത്തുനാട് ചരിത്ര പെരുമ' എന്ന് കലക്ടര്‍ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ചരിത്ര വിഭാഗത്തിൻെറ സഹകരണത്തോടെ വെട്ടത്തുനാട് ചരിത്ര സാംസ്‌കാരിക സമിതിയാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനായി. ചരിത്ര പഠനവിഭാഗം സ്‌കൂള്‍ ഡയറക്ടറും വെട്ടത്തുനാട് ചരിത്ര സാംസ്‌കാരിക സമിതി ചീഫ് കോഓഡിനേറ്ററുമായ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓര്‍മക്കായി അശോകമരം സ്മൃതി മരമായി സര്‍വകലാശാല വളപ്പില്‍ വൈസ് ചാന്‍സലറും ജില്ല കലക്ടറും ചേര്‍ന്ന് നട്ടു. വെട്ടത്തുനാട് ചരിത്ര സാംസ്‌കാരിക സമിതി പ്രസിഡൻറ് കെ.കെ. അബ്ദുല്‍ റസാക്ക് ഹാജി, പ്രൊഫസര്‍ വി.പി. ബാബു, ഡോ. എ.പി. ശ്രീരാജ്, ഡോ. എല്‍.ജി. ശ്രീജ, ഡോ. പി. സതീഷ്, ഷമീര്‍ കളത്തിങ്ങൽ, ഡോ ഒ. രാജേഷ്, കെ.സി. അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു. photo: mw thiroor vettathnaad 'വെട്ടത്തുനാട് ചരിത്ര പെരുമ' മലയാള സര്‍വകലാശാലയില്‍ ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:06 AM GMT Updated On
date_range 2021-01-14T05:36:51+05:30വെട്ടത്തുനാട് ചരിത്ര പെരുമ വരും തലമുറക്കുള്ളചരിത്ര രേഖ -കലക്ടര്‍
text_fieldsNext Story