കൊണ്ടോട്ടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൻെറ സഹകരണത്തോടെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിൽ ചതുർദിന പ്രീമാരിറ്റൽ കൗൺസലിങ് കോഴ്സിന് തുടക്കമായി. കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൻ സി.ടി. ഫാത്തിമ സുഹറാബി ഉദ്ഘാടനം ചെയ്തു. നാലുദിവസം നീളുന്ന കൗൺസലിങ് വിവാഹത്തിലെ നിയമവശങ്ങൾ, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര ബന്ധങ്ങൾ, പഠനവും തൊഴിലും, സന്തുഷ്ട കുടുംബജീവിതം, ദാമ്പത്യ ആശയവിനിമയങ്ങൾ തുടങ്ങിയ പത്തോളം വിഷയങ്ങളിലാണ് കൗൺസലിങ് കോഴ്സ്. വിവിധ പഠന വകുപ്പുകളിൽനിന്നായി അമ്പതോളം വിദ്യാർഥികളാണ് സംബന്ധിക്കുന്നത്. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ന്യൂനപക്ഷ പരിശീലന വേങ്ങര ഉപകേന്ദ്രം പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. സി.പി. അയ്യൂബ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ലെഫ്. അബ്ദുറഷീദ്, ഷാസ് ഷാഹുൽ എന്നിവർ സംസാരിച്ചു. ഫോട്ടോ : me chathurdina vivaha councilling ചതുർദിന വിവാഹപൂർവ കൗൺസലിങ് കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമ സുഹ്‌റ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:05 AM GMT Updated On
date_range 2021-01-14T05:35:06+05:30പ്രീ മാരിറ്റൽ കൗൺസലിങ് കോഴ്സിന് തുടക്കം
text_fieldsNext Story