കഞ്ചിക്കോട്: എലപ്പുള്ളിയിൽ മുഖംമൂടി സംഘം വീട്ടമ്മയെ കെട്ടിയിട്ട് ആക്രമിച്ച ശേഷം കവർച്ചക്കിരയാക്കി. എലപ്പുള്ളി വേങ്ങോടി മണിയേരി കാമത്ത് വീട്ടിൽ സുശീലയെയാണ് (56) നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. അര പവൻ വരുന്ന കമ്മലും മൊബൈൽ ഫോണും 1000 രൂപയും വീട് നിർമാണത്തിന് വാങ്ങിയ ഇലക്ട്രിക് വയർ ഉൾെപ്പടെയുള്ള സാധനങ്ങളും കവർന്നു. തമിഴ്നാട്ടുകാരായ നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് സൂചന. രാത്രി 11ഓടെയാണ് സുശീലയുടെ ഒറ്റമുറി വീട്ടിൽ കവർച്ച സംഘമെത്തിയത്. വീടിൻെറ ഭിത്തി തകർത്ത് അകത്ത് കയറിയ പ്രതികൾ ഇവരെ ബന്ദിയാക്കി. ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം ആവശ്യപ്പെട്ടു. നിലവിളിച്ച സുശീലയെ മർദിച്ച് അവശയാക്കിയശേഷം സ്വർണവും പണവുമായി കടന്നു. അയൽവാസികളാണ് സുശീലയെ ആശുപത്രിയിൽ എത്തിച്ചത്. സുശീല തനിച്ചായിരുന്നു താമസം. ഇവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പരിസരപ്രദേശങ്ങളിലും ഒരു മാസം മുമ്പ് സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നതായി പറയുന്നു. കസബ പൊലീസ് കേസെടുത്തു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:00 AM GMT Updated On
date_range 2021-01-14T05:30:41+05:30വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു
text_fieldsNext Story