കൊണ്ടോട്ടി: യു.ഡി.എഫ് അധികാരം കൈയാളുന്ന കൊണ്ടോട്ടി നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. അഞ്ചു സ്ഥിരംസമിതി അധ്യക്ഷരില്‍ നാലെണ്ണം മുസ്ലിം ലീഗും ഒന്ന് കോണ്‍ഗ്രസും പങ്കിട്ടെടുത്തു. ക്ഷേമം, പൊതുമരാമത്ത്, വികസനം, വിദ്യാഭ്യാസം എന്നിവ ലീഗും ആരോഗ്യം കോണ്‍ഗ്രസും പങ്കിട്ടു. വാര്‍ഡ് 32 മേലങ്ങാടിയില്‍നിന്നുള്ള അഷ്‌റഫ് മടാനാണ് ക്ഷേമകാര്യ അധ്യക്ഷന്‍. വാര്‍ഡ് 21 മനതൊടിയില്‍നിന്നുള്ള എ. മുഹ്‌യിദ്ദീന്‍ അലിയാണ് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍. വാര്‍ഡ് 35 പറമ്പാട്ടില്‍നിന്നുള്ള മിനിമോളാണ് വികസനകാര്യ അധ്യക്ഷ. വാര്‍ഡ് എട്ട് വട്ടപ്പറമ്പില്‍നിന്നുള്ള കോടവണ്ടി റംലയാണ് വിദ്യാഭ്യാസ, കായിക വികസനസമിതി അധ്യക്ഷ. കോണ്‍ഗ്രസിനുള്ള ഏക സ്ഥിരംസമിതിയായ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയായി വാര്‍ഡ് 34 ഹൈസ്‌കൂള്‍പടിയില്‍നിന്നുള്ള അബീന പുതിയറക്കലിനെയാണ് തെരഞ്ഞെടുത്തത്. വികസനകാര്യ അധ്യക്ഷയായ മിനിമോള്‍ കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്നു. 40 അംഗ നഗരസഭ ഭരണസമിതിയില്‍ 32 അംഗങ്ങളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമതരായ സ്വതന്ത്ര അംഗങ്ങള്‍ ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പിലടക്കം യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:04 AM GMT Updated On
date_range 2021-01-13T05:34:23+05:30കൊണ്ടോട്ടി നഗരസഭ: സ്ഥിരംസമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു
text_fieldsNext Story