Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'അഭിമാനകരമായ...

'അഭിമാനകരമായ അസ്തിത്വത്തിന് ഖുർആനിലേക്ക് മടങ്ങണം'

text_fields
bookmark_border
പൊന്നാനി: എല്ലാ വിധമുള്ള ചൂഷണങ്ങളിൽ നിന്നും മോചനം നേടി അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാൻ വിശ്വാസികൾ ഖുർആനി​ൻെറ സന്ദേശങ്ങളിലേക്ക് മടങ്ങണമെന്ന് ശാന്തിനഗർ ജുമാമസ്ജിദ് സംഘടിപ്പിച്ച ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു. സി.പി. ഉമ്മർ സുല്ലമി ഉദ്ഘാടനം ചെയ്തു. എം. അഹ്മദ് കുട്ടി മദനി, എം.ടി. മനാഫ് മാസ്​റ്റർ, കെ.വി. മുഹമ്മദ് മൗലവി എന്നിവർ ക്ലാസുകളെടുത്തു. യു.പി. അബ്​ദുറഹിമാൻ മൗലവി അധ്യക്ഷത വഹിച്ചു. ഫസൽ അലി മൗലവി, വി. അബൂബക്കർ, അബ്​ദുൽ ഖാദർ മാസ്​റ്റർ വളാഞ്ചേരി, എൻജി. അബ്​ദുൽ കരീം, കെ.വി. സലീം നരിപ്പറമ്പ്​ എന്നിവർ സംസാരിച്ചു. പി.വി. അബ്​ദുല്ലത്തീഫ് കാടഞ്ചേരി സ്വാഗതവും യൂ.പി മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു. ഹാഫിള് അനസ് ബിൻ മുഹമ്മദ് കുട്ടി ഖിറാഅത്ത് നടത്തി. മികച്ച കവിത ചൊല്ലിയ യു.പി ഫലാഹിനുള്ള സമ്മാന വിതരണം വി. അബൂബക്കർ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story