Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് വ്യാപനം തടയാൻ...

കോവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചിടണം -ലഹരി നിർമാർജന സമിതി

text_fields
bookmark_border
വളാഞ്ചേരി: കോവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും ഒരുമാസം നീളുന്ന വിവിധ സമരപരിപാടികൾ സംഘടിപ്പിക്കാനും ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബർ 22ന് സെക്ര​േട്ടറിയറ്റ് പടിക്കൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. സമാപനം കുറിച്ച്​ നവംബർ 19ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, ശാഖാതലങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിക്കും. ഓൺലൈൻ യോഗത്തിൽ വർക്കിങ്​ പ്രസിഡൻറ്​ പി.എം.കെ. കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. കുഞ്ഞികോമു മാസ്​റ്റർ, എം.കെ.എ. ലത്തീഫ്, കെ.കെ. ഹംസകുട്ടി, ഉമർ വിളക്കോട്, സി.എം. യൂസുഫ്, മൂസാൻ പാട്ടില്ലത്ത്, അബു ഗുഡലായ്, അബ്​ദുൽ ഖാദർ മടക്കിമല, കെ. മജീദ് ഹാജി വടകര, ഷാജു തോപ്പിൽ, അലി കാടാമ്പുഴ, കെ. മറിയം ടീച്ചർ, എം.എസ്. അലവി, വി.കെ.എം. ഷാഫി, കാദർ മുണ്ടേരി, കെ.എച്ച്.എം. അഷറഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story