Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിദ്ദീഖ്​ കാപ്പ​െൻറ...

സിദ്ദീഖ്​ കാപ്പ​െൻറ മോചനം: മുഖ്യമന്ത്രിക്ക്​ ടി.എൻ. പ്രതാപ​െൻറ കത്ത്​

text_fields
bookmark_border
സിദ്ദീഖ്​ കാപ്പ​ൻെറ മോചനം: മുഖ്യമന്ത്രിക്ക്​ ടി.എൻ. പ്രതാപ​ൻെറ കത്ത്​ * 'ഇടപെടാൻ ഇനിയും വൈകിയാൽ ചരിത്രം കുറ്റക്കാരനെന്ന്​ വിധിക്കും' തൃശൂർ: യു.പിയിലെ ഹാഥറസിലേക്കുള്ള യാത്രാമധ്യേ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ യു.എ.പി.എ ചുമത്തി തടവിലാക്കിയ മലപ്പുറം സ്വദേശിയും കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ്​ കാപ്പ​ൻെറ നിരുപാധിക മോചനത്തിന്​ സംസ്ഥാന സർക്കാർ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന്​ കത്ത്​ നൽകി. അറസ്​റ്റ്​ യു.പി സർക്കാറി​ൻെറ വർഗീയ അജണ്ടയുടെ ഭാഗമാണ്​. ഹാഥറസ്​ ക്രൂരത പുറത്തുവന്നപ്പോൾ വിഷയം വഴിതിരിച്ചു​വിടാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്​. സിദ്ദീഖ്​ എന്ന പേര്​ കുറ്റമായി കാണുന്ന യോഗി ആദിത്യനാഥി‍ൻെറ ഫാഷിസ്​റ്റ്​ രാജ്​ അംഗീകരിക്കാനാവില്ല. അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ച കാപ്പന്​ നിയമസഹായം തടയുകയും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുമതി നിഷേധിക്കുകയുമാണ്​. അദ്ദേഹത്തെ സഹായിക്കുന്നതിൽ കേരളസർക്കാർ വൈകി. ഇനിയും വൈകിയാൽ മുഖ്യമന്ത്രിയെ ചരിത്രം കുറ്റക്കാരനെന്ന് വിധിക്കും. ​വിദേശത്തും മറ്റും മലയാളിപ്രമുഖർ കേസിൽ കുടുങ്ങിയപ്പോൾ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി കാണിച്ച താൽപര്യം മാധ്യമപ്രവർത്തനമെന്ന ജോലി ചെയ്​തതി​ൻെറ പേരിൽ അറസ്​റ്റിലായ സിദ്ദീഖി​ൻെറ കാര്യത്തിൽ ഉണ്ടാകണമെന്നും പ്രതാപൻ കത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story