Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ ആശ്വാസം പകർന്ന്​ ബോണ്ട്​ സർവിസ്​

text_fields
bookmark_border
രണ്ടാമത്​ അന്തർ സംസ്ഥാന സർവിസ്​ (പാലക്കാട്​-കോയമ്പത്തൂർ) ഉടൻ സ്വന്തം ലേഖകൻ പാലക്കാട്​: ​േകാവിഡ്​ പ്രതിസന്ധിയിൽ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തിയ കെ.എസ്​.ആർ.ടി.സിക്ക്​ ആശ്വാസമായി ബോണ്ട്​ സർവിസുകൾ. ഹ്രസ്വദൂര യാത്രക്കാർക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബസ് ഓൺ ഡിമാൻഡ്​​ (ബോൺഡ്​) സർവിസ്​ വിജയകരമാകുന്നു. വിവിധ ജില്ലകളിൽ ഇതിനകം 16 റൂട്ടുകളിൽ​ ഈ സർവിസുകൾ ഒാടിത്തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാനുള്ള അസൗകര്യം കണക്കിലെടുത്താണ് ​ബോണ്ട് സര്‍വിസ്​ ആസൂത്രണം ചെയ്​തത്. സ്ഥിരമായി സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുള്ളവരെ ആകര്‍ഷിക്കാൻകൂടിയാണിത്​. സർവിസിന്​ പ്രത്യേക നിരക്കാണ്​. ഇതിൽ യാത്രക്കാര്‍ക്ക് തുടർച്ചയായി 25 ദിവസത്തേക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. ബ​ുക്ക്​ ചെയ്യുന്നവർക്കെല്ലാം സീറ്റ്​ ഉറപ്പാണ്​. യാത്രക്കാരെ രാവിലെ ഓഫിസ് പരിസരത്ത്​ കൊണ്ടുവന്നിറക്കുകയും വൈകീട്ട്​ അവിടെനിന്ന്​ തിരിച്ചുകൊണ്ടുവരുകയും ചെയ്യും. ഡിപ്പോയിൽ ബൈക്കുകൾക്ക്​ സൗജന്യ പാർക്കിങ്​ സൗകര്യമുണ്ട്​. യാത്രക്കാർക്ക്​ പത്ത്​ ലക്ഷം രൂപയുടെ ഇൻഷുറൻസ്​ ​കവറേജ്​ ലഭിക്കും. നെയ്യാറ്റിൻകര മുതൽ സെക്രട്ടേറിയറ്റ് വരെയുള്ളതായിരുന്നു ആദ്യ ബോണ്ട്​ സർവിസ്​. പാലക്കാട്​ ജില്ലയിൽനിന്ന്​ നാലും വയനാട്ടിൽ മൂന്നും സർവിസുണ്ട്​. പാലക്കാട്-മണ്ണുത്തി, ചിറ്റൂർ-മണ്ണുത്തി, എലവഞ്ചേരി-പാലക്കാട്, പാലക്കാട്​-കോയമ്പത്തൂര്‍ എന്നിവയാണ്​ പാലക്കാട്ടുനിന്നുള്ളവ. മലപ്പുറത്തുനിന്ന്​ കാലിക്കറ്റ്​ സർവകലാശാലയിലേക്കും മാനന്തവാടിയിൽനിന്ന്​ കൽപറ്റയിലേക്കും സർവിസുണ്ട്​. ഒാഫിസുകൾ എല്ലാ ദിവസവും പ്രവർത്തിച്ചുതുടങ്ങിയതോടെ കൂടുതൽ സർവിസുകൾക്ക്​ അന്വേഷണം വന്നിട്ടുണ്ടെന്നും വൈകാതെ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ആദ്യ അന്തര്‍സംസ്ഥാന കെ.എസ്​.ആർ.ടി.സി ബോണ്ട് സര്‍വിസാണ്​ പാലക്കാട്ടുനിന്നും കോയമ്പത്തൂരിലേക്ക്​ രണ്ടാഴ്​ച മുമ്പ്​ ആരംഭിച്ചത്​. ബാങ്ക്​ ഉദ്യോഗസ്ഥര്‍ക്കായാണിത്​. റെയിൽവേ ജീവനക്കാർക്കായി അടുത്ത ദിവസംതന്നെ പാലക്കാട്ടുനിന്ന്​ കോയമ്പത്തൂരിലേക്ക്​ ഒരു സർവിസു​കൂടി തുടങ്ങും. പാലക്കാട്​-പൊള്ളാച്ചി സർവിസും പരിഗണനയിലുണ്ട്​. യാത്രക്കാര്‍ തമിഴ്​നാടി​ൻെറ ഇ-പാസ് കൈയില്‍ കരുതണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story