Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭരിക്കുന്നത്...

ഭരിക്കുന്നത് യു.ഡി.എഫ്; തീരുമാനങ്ങള്‍ എല്‍.ഡി.എഫി​​േൻറത്​

text_fields
bookmark_border
പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചയത്ത് ഭരണസമിതി തീരുമാനങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചുപോകും. ഭരിക്കുന്നത് ഔദ്യോഗികമായി യു.ഡി.എഫാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് എല്‍.ഡി.എഫ് അംഗങ്ങളാണ്. ഭരണമുന്നണിയായ യു.ഡി.എഫ് തീരുമാനത്തെ തള്ളി പ്രസിഡൻറി​ൻെറ കാസ്​റ്റിങ് വോട്ടില്‍ കരിപ്പൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ കവാടത്തിനും പഞ്ചായത്ത് ഹാളിനും ഇ.എം.എസി​ൻെറ പേരിട്ടതാണ്​ ഒടുവിലത്തെ സംഭവം. യു.ഡി.എഫിനോട് അകന്ന പ്രസിഡൻറ്​ കുറച്ച് കാലങ്ങളായി പ്രതിപക്ഷമായ ഇടതുപക്ഷത്തോടൊപ്പമാണ്​. വൈസ് പ്രസിഡൻറും സ്​റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുമടക്കം ഭരണ മുന്നണിയിലെ മുഴുവന്‍ അംഗങ്ങളും എതിര്‍ത്ത തീരുമാനമാണ് ഇടതുപക്ഷം പ്രസിഡൻറി​ൻെറ കാസ്​റ്റിങ് വോട്ടില്‍ അനുകൂലമാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 13 അജണ്ടകളാണ് ചര്‍ച്ചക്കെടുത്തത്. ഇതില്‍ ഇ.എം.എസി​ൻെറ നാമകരണം ചെയ്യല്‍ അജണ്ട ഒഴികെ മറ്റെല്ലാം തീരുമാനങ്ങളും ഐകകണ്​ഠ്യേന തീരുമാനിച്ചു. കരിപ്പൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ കവാടത്തിനും പഞ്ചായത്ത് ഓഫിസിന് മുകളില്‍ 20 ലക്ഷം രൂപ ചെലവില്‍ നിർമിച്ച ഹാളിനും ഇ.എം.എസി​ൻെറ പേരിടാനുള്ള അജണ്ട പ്രസിഡൻറ്​ പി. മിഥുനയുടെ കാസ്​റ്റിങ് വോട്ടില്‍ തീരുമാനമാവുകയായിരുന്നു. യു.ഡി.എഫ് അംഗങ്ങള്‍ ഒരാളുടെ പേരും നല്‍കണ്ടെന്ന തീരുമാനമായിരുന്നു ​​െെകക്കൊണ്ടിരുന്നത്. പഞ്ചായത്തില്‍ 22 സീറ്റില്‍ 12 അംഗങ്ങള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിന് 10 അംഗങ്ങളുമാണുള്ളത്. പ്രസിഡൻറ്​ പി. മിഥുന യു.ഡി.എഫിനോട് പിണങ്ങി പ്രതിപക്ഷത്താണുള്ളത്. വോട്ടെടുപ്പില്‍ തുല്യത വന്നതോടെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രസിഡൻറ്​ കാസ്​റ്റിങ് വോട്ട് ഉപയോഗിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story