Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:46 AM IST Updated On
date_range 27 May 2022 5:46 AM ISTകോവിഡിന്‍റെ പുതിയ വകഭേദങ്ങൾ വന്നാൽ നേരിടാൻ ഇന്ത്യ സജ്ജം -ഡോ. രണ്‍ദീപ് ഗുലേറിയ
text_fieldsbookmark_border
തൃശൂർ: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ വന്നാൽ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡിന്‍റെ നാലാം വകഭേദം ഇന്ത്യ നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമല സ്ഥാപക ഡയറക്ടര്‍ പത്മഭൂഷണ്‍ ഫാ. ഗബ്രിയേലിന്‍റെ സ്മരണാർഥം നടത്തിയ സ്മാരക പ്രഭാഷണം ഓണ്‍ലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഗബ്രിയേലിന്‍റെ പേരിലുള്ള അവാര്‍ഡ് ഡോ. രണ്‍ദീപിനുവേണ്ടി അമല മെഡിക്കല്‍ കോളജ് പള്‍മനോളജി വിഭാഗ മേധാവി ഡോ. റെന്നീസ് ഡേവിസ് ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ഡേവിസ് പനയ്ക്കലില്‍നിന്ന് ഏറ്റുവാങ്ങി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ബെറ്റ്സി തോമസ്, ഡോ. രാജേഷ് ആന്‍റോ, ആര്‍.കെ. രവി, സി.ഡി. ജോസ്, സി.പി. വര്‍ഗീസ്, പി.ആര്‍.ഒ ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story