Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവിൽ സംയുക്ത...

വഴിക്കടവിൽ സംയുക്ത പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൽ നശിപ്പിച്ചു

text_fields
bookmark_border
വഴിക്കടവ്: ഓപറേഷൻ ഷിഗല്ലയുടെ ഭാഗമായി വഴിക്കടവ് ഗ്രാമപഞ്ചായത്തും ആരോഗ‍്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ‍്യ-മാംസ വിൽപനശാലകൾ തുടങ്ങി 30ഓളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ കട ഉടമകൾക്ക് താക്കീത് നൽകി. പരിശോധന വരുംദിവസങ്ങളിലും തുടരും. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോൺ ഡസ്​മൽ, ഹെൽത്ത് ഇൻസ്പെക്ടർ ചുമതലയുള്ള ജിജി വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ, രജിൻ ശങ്കർ, മനൂപ്, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story