വിദ്യാർഥികൾ നേടേണ്ടത് ഉൾക്കരുത്തിനുള്ള വിദ്യാഭ്യാസം –മനുഷ്യാവകാശ കമീഷൻ
text_fieldsചേളന്നൂർ: വിദ്യാർഥികൾ പഠിക്കേണ്ടത് കരുണയുള്ളവരായി വളരാനാണെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജുനാഥ് പറഞ്ഞു. ചേളന്നൂർ എ.കെ.കെ.ആർ എച്ച്.എസ് ഗേൾസ് സ്കൂളിൽ നടന്ന ഹർഷാരവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവുനേടി ജോലി സമ്പാദിക്കൽ മാത്രമല്ല, പ്രതിസന്ധികളെ നേരിടാനുള്ള കരുത്തുനേടൽ കൂടിയാവണം ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും കെ. ബൈജുനാഥ് പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ബൈജുനാഥ് ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് എം.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ മുഖ്യാതിഥിയായിരുന്നു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെംബർ എൻ. രമേശൻ നിർവഹിച്ചു.
മാനേജ്മെന്റ് പ്രതിനിധി സി. പത്മനാഭൻ, പ്രധാനാധ്യാപിക ബി.എസ്. ഷീജ, പി.ടി.എ വൈസ് പ്രസിഡന്റ് പി.പി. ബിജു, സീനിയർ അസിസ്റ്റന്റ് ടി.പി. മുരളീധരൻ, എച്ച് എസ്.എസ്. ടീച്ചർ ഷീജ ചന്ദ്രൻ, എം.പി.ടി.എ ചെയർപേഴ്സൻ എം. പ്രസീത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. മനോജ് കുമാർ സ്വാഗതവും അധ്യാപക പ്രതിനിധി എ. വിവേക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.