Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightp3 lead വിമതരേ...

p3 lead വിമതരേ വഴിമാറിത്തരൂ...പ്ലീ...സ്​

text_fields
bookmark_border
കോഴിക്കോട്​: വലതു തിരിഞ്ഞ്​ ഇടത്തുമാറി കളംനിറഞ്ഞ വിമതരെക്കൊണ്ട്​ പൊറുതി മുട്ടി മുന്നണികൾ. പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കു​േമ്പാഴും ഒൗദ്യോഗിക സ്​ഥാനാർഥികളും നേതാക്കളും അഭ്യർഥനയും അപേക്ഷയുമായി വിമതരു​ടെ പിന്നാലെ നടക്കുകയാണ്​. ഭീഷണിയും സമ്മർദ തന്ത്രവും അനുബന്ധമായി നടക്കുന്നുണ്ട്​. പാർട്ടി പദവികൾ വാഗ്​ദാനം ചെയ്​തതോടെ ചിലരെല്ലാം മെരുങ്ങി. അതിനിടെ വിമതരായി രംഗ​ത്തുവന്ന ചിലരെ എതിർപക്ഷം പിന്തുണച്ച്​ സ്വതന്ത്ര സ്​ഥാനാർഥികളായിട്ടുണ്ട്​. സ്വന്തം സ്​ഥാനാർഥികളെ പിൻവലിച്ചാണ്​ ഇവർക്ക്​ പിന്തുണ നൽകിയത്. യു.ഡി.എഫിലാണ്​ വിമതശല്യം ഏറെയെങ്കിലും ഇത്തവണ മുസ്​ലിം ലീഗുകാരാണ്​ കൂടുതൽ രംഗത്തുള്ളത്​. തിങ്കളാഴ്​ച വൈകീ​േട്ടാടെ വിമതർ പിന്തിരിഞ്ഞ്​ മുന്നണികൾക്ക്​ ഒറ്റ സ്​ഥാനാർഥി മാ​ത്രമാവുമെന്നും മത്സര രംഗത്ത്​ തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ്​ പാർട്ടിയുടെ ജില്ല നേതാക്കൾ പറയുന്നത്​. അതേസമയം, ചിലരെല്ലാം സമവായത്തിലൂടെ പത്രിക പിൻവലിക്കാൻ തയാറായിട്ടുണ്ട്​. കോർപറേഷനിൽ യു.ഡി.എഫിന്​ അഞ്ചും എൽ.ഡി.എഫിന്​ രണ്ടും സ്​ഥലത്താണ്​​ വിമത ഭീഷണി​. യു.ഡി.എഫിൽ മേയർ സ്​ഥാനാർഥി ചേവായൂരിലെ ഡോ. പി.എൻ. അജിതക്കെതിരെ മഹിള കോൺ​ഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ പുഷ്​പയാണ്​ രംഗത്തുള്ളത്​​. വലിയങ്ങാടിയിൽ കോൺഗ്രസിലെ എസ്​.കെ. അബൂബക്കറിനെതിരെ യൂത്ത്​ ​കോൺഗ്രസ്​ നേതാവ്​ എൻ. ലബീബും പാളയത്ത്​ സക്കരിയ്യ പി. ഹുസൈനെതിരെ കോൺഗ്രസ്​ ചാലപ്പുറം മണ്ഡലം സെക്രട്ടറി എ.ടി. മുഹമ്മദ്​ റഫീഖും പുഞ്ചപ്പാടത്ത്​ രാജീവൻ തിരുവച്ചിറക്കെതിരെ കോൺഗ്രസ്​ നടുവട്ടം മണ്ഡലം പ്രസിഡൻറ്​ എ.എൻ. അനിൽകുമാറും നല്ലളം വാർഡിൽ യു.ഡി.എഫിലെ ലീഗ്​ സ്​ഥാനാർഥി പി.പി. ഷറീന റിഷാദിനെതിരെ ലീഗിലെ ടി. മൈമൂനയും പത്രിക നൽകി. എന്നാൽ, മൈമൂനയെ എൽ.ഡി.എഫിലെ ​െഎ.എൻ.എൽ സ്​ഥാനാർഥിയാക്കിമാറ്റി. എൽ.ഡി.എഫിന്​ കുണ്ടൂപറമ്പിൽ സി.പി.എം സ്​ഥാനാർഥി റീജക്കെതിരെ പാർട്ടി ബ്രാഞ്ച്​ അംഗം അനുഷ തുളസീധരനും ആഴ്​ചവട്ടത്ത്​ എൽ.​െജ.ഡിയിലെ എൻ.സി. മോയിൻ കുട്ടിക്കെതിരെ സിറ്റിങ്​ കൗൺസിലർ സി.പി.എമ്മിലെ പി.പി. ഷഹീദയുമാണ്​ പത്രിക നൽകിയത്​. കുന്ദമംഗലം ബ്ലോക്കിലെ കുന്ദമംഗലം ഡിവിഷനിൽ യു.ഡി.എഫിലെ അരിയിൽ അലവിക്കെതിരെ വിമതനായി പത്രിക നൽകിയ യൂത്ത്​ ലീഗ്​ ദേശീയ എക്​സിക്യൂട്ടിവ്​ അംഗം യൂസുഫ്​ പടനിലം, പൈങ്ങോട്ടുപുറം ഡിവിഷൽ യു.ഡി.എഫിലെ ബാബു നെല്ലൂളിക്കെതിരെ പത്രിക നൽകിയ ലീഗ്​ പഞ്ചയത്ത്​ സെക്രട്ടറി മൊയ്​തീൻകോയ കണിയറക്കൽ, കുന്ദമംഗലം പഞ്ചായത്തിലെ ക​ുന്ദമംഗലം ഇൗസ്​റ്റിൽ യു.ഡി.എഫി​ൽ ലീഗിലെ കെ.​െക.സി. നൗഷാദിനെതിരെ വിമതനായി പത്രിക നൽകിയ യൂത്ത്​ ലീഗ്​ പഞ്ചായത്ത്​ സെക്രട്ടറി റിഷാദ്​ കുന്ദമംഗലം എന്നിവർക്ക്​ എൽ.ഡി.എഫ്​ സ്വന്തം സ്​ഥാനാർഥികളെ പിൻവലിച്ച്​ പിന്തുണ നൽകി​. മുറിയനാൽ വാർഡിൽ യു.ഡി.എഫിൽ ഒ. ഹുസൈനെതിരെ പ്രവാസി ലീഗ്​ പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ഇസ്​മയിൽ രംഗത്തുണ്ട്​. യു.ഡി.എഫി​ൻെറ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനാർഥി ബാലുശ്ശേരി ഡിവിഷനിലെ ഡോ. എം. ഹരിപ്രിയക്കെതിരെ ഉണ്ണികുളം പഞ്ചായത്ത്​ മുൻ പ്രസിഡൻറ്​ കെ.പി. ഷൈനിയും ബാല​ുശ്ശേരി ​ബ്ലോക്കി​ൻെറ ബാലുശ്ശേരി ഡിവിഷനിലെ കോൺഗ്രസ്​ സ്​ഥാനാർഥി എ.എം. സുനിൽ കുമാറിനെതിരെ ദലിത്​ കോൺഗ്രസ്​ ജില്ല സെക്രട്ടറി സി.കെ. രാജീവനും എകരൂൽ ഡിവിഷനിലെ പി.കെ. പ്രേമക്കെതിരെ കോൺഗ്രസിലെ തന്നെ കെ. സഫിയയും പത്രിക നൽകി. ബാലുശ്ശേരി പഞ്ചായത്തിലെ ബാലുശ്ശേരി നോർത്ത്​ വാർഡിൽ എൻ.ഡി.എയിലെ ബി.ജെ.പി സ്​ഥാനാർഥി രാജൻ കച്ചേരിക്കുന്നിനെതിരെ വിശ്വഹിന്ദു പരിഷത്ത്​ പ്രവർത്തകൻ രൺവീർ സിങ്ങും ഉണ്ണികുളം പഞ്ചായത്ത്​ ഇയ്യാട്​ വാർഡിൽ കോ​ൺഗ്രസിലെ ശ്രീജ ചേലത്തൂരിനെതിരെ സുനിത താന്നിയുള്ള പറമ്പിലും രംഗത്തുണ്ട്​. ചെക്യാട്​ പഞ്ചായത്തിൽ യു.ഡി.എഫിന്​ 15 വിമതരാണുള്ളത്​. ജാതിയേരി വാർഡിൽ ലീഗിലെ അഹമ്മദ്​ കുറുവയിലിനെതിരെ ലീഗ്​ പഞ്ചായത്ത്​ സെക്രട്ടറി പി.കെ. ഖാലിദാണ്​ രംഗത്തുള്ളത്​്. നാദാപുരത്ത്​ ലീഗ്​ മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീറും​ പി.കെ. ഹമീദും വാണിമേലിൽ ചേലക്കാടൻ കുഞ്ഞമ്മദും പടിക്കലക്കണ്ടി അമ്മദുമാണ്​​ വിമതർ. കൊടുവള്ളി നഗരസഭയിൽ കരീറ്റിപ്പറമ്പ്​, കരുവൻപൊയിൽ ഡിവിഷനുകളി​ൽ യു.ഡി.എഫ്​ വിമതരുണ്ട്​. മുക്കം നഗരസഭയിൽ പൂളപ്പൊയിൽ, എരട്ടക്കുളങ്ങര, കല്ലുരുട്ടി നോർത്ത്​, കല്ലുരുട്ടി സൗത്ത്​, മുത്തേരി എന്നിവിടങ്ങളിൽ യു.ഡി.എഫിനും തോട്ടത്തിൻ കടവിൽ എൽ.ഡി.എഫിനും വിമതരുണ്ട്​. കൂടരഞ്ഞി പഞ്ചായത്തിൽ ആറ്​, ഏഴ്​, ഒമ്പത്​, പത്ത്​, 11, 13 വാർഡുകളിൽ യു.ഡി.എഫിനും ഏഴാം വാർഡിൽ എൽ.ഡി.എഫിനും വിമതൻ പത്രിക നൽകിയിട്ടുണ്ട്. തിരുവമ്പാടിയിൽ രണ്ട്, മൂന്ന്, അഞ്ച്, ഏഴ് വാർഡുകളിലാണ്​ യു.ഡി.എഫ്​ വിമതരുള്ളത്​. കേരള കോൺഗ്രസ് -ജോസഫ് വിഭാഗം പത്രിക നൽകിയതിനെ തുടർന്നാണിത്. ആനക്കാംപൊയിൽ ബ്ലോക്ക് ഡിവിഷനിലും യു.ഡി.എഫ്​ വിമതൻ രംഗത്തുണ്ട്. പെരുമണ്ണ പഞ്ചായത്ത്​ അഞ്ചാംവാർഡിൽ കോൺഗ്രസിന്​ വിമതൻ രംഗത്തുണ്ട്​. അഴിയൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണിയിലും വിമത ശല്യമുണ്ട്​. 12ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ശ്രീജ പുതുക്കുടിയാണ് ജെ.ഡി.എസ് സ്ഥാനാർഥി. ഇവിടെ നാല് തവണയായി ജയിച്ചുവരുന്ന കെ. ലീലയും പത്രിക നല്‍കി. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പളളി രാമചന്ദ്ര​ൻെറ ജന്മനാടായ കല്ലാമല ബ്ലോക്ക് ഡിവിഷനില്‍ യു.ഡി.എഫ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നണി സ്ഥാനാർഥി സി. സുഗതന് വിമതൻ കോണ്‍ഗ്രസി​ൻെറ ജയകുമാര്‍ പത്രിക നൽകിയിട്ടുണ്ട്​. പാര്‍ട്ടി തീരുമാനത്തി​ൻെറ ഭാഗമായാണ് പത്രികയെന്നാണ്​ ജയകുമാര്‍ പറയുന്നത്​. ചോമ്പാല ബ്ലോക്ക് ഡിവിഷനില്‍ ജനകീയ മുന്നണി സ്ഥാനാർഥിയായ വടകര ബ്ലോക്ക് മുന്‍ പ്രസിഡൻറ്​ കോട്ടയില്‍ രാധാകൃഷ്ണനെതിരെ ലീഗ് പ്രവര്‍ത്തകൻ ചെറിയ കോയതങ്ങളും രംഗത്തുണ്ട്​. അഴിയൂര്‍ ഏഴാം വാര്‍ഡിൽ പി.പി. റഹിമാണ് ജനകീയ മുന്നണിയിലെ ലീഗ് സ്ഥാനാർഥി. ഇവിടെ ലീഗ് പ്രവര്‍ത്തകൻ എ.കെ.പി. ഫൈസൽ പത്രിക നല്‍കിയിട്ടുണ്ട്​. ഫറോക്ക്​, രാമനാട്ടുകര നഗരസഭകളിലും എൽ.ഡി.എഫിനും യു.ഡി.എഫിനും വിമതരുണ്ട്​. കടലുണ്ടി ഉൾപ്പെടെ നിരവധി പഞ്ചായത്തിലും വിമതർ കളത്തിലുണ്ട്​്​​. box.... * മുസ്​ലിം ലീഗിൽ നിന്ന്​ കൂടുതൽ വിമതർ * ചെക്യാട്​ പഞ്ചായത്തിൽ യു.ഡി.എഫിന് ​15 വിമതർ * കുന്ദമംഗലത്തെ മൂന്ന്​ ലീഗ്​ വിമതർക്ക്​ എൽ.ഡി.എഫ്​ പിന്തുണ * യു.ഡി.എഫി​ൻെറ ജില്ല പഞ്ചായത്ത്​, മേയർ സ്​ഥാനാർഥികൾക്കെതിരെയും വിമതർ * കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പളളി രാമചന്ദ്ര​ൻെറ ജന്മനാട്ടിൽ കോൺഗ്രസിന്​​ വിമതൻ * വിമതരുടെ പത്രിക പിൻവലിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങൾ * തർക്കം കാരണം ചിലയിടത്ത്​ വോട്ടുപിടിത്തംപോലും അനിശ്ചിതത്വത്തിൽ * പലരും പത്രിക പിൻവലിക്കുന്നതിനാൽ തിങ്കളാഴ്​ച​ ​ൈവകീ​േട്ടാടെ ചിത്രം തെളിയും * പത്രിക പിൻവലിക്കാത്ത വിമതർക്കെതിരെ നടപടിയെന്ന്​ പാർട്ടി നേതാക്കൾ
Show Full Article
TAGS:
Next Story