Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightL:EAD കളിപ്പൊയ്​കയിൽ...

L:EAD കളിപ്പൊയ്​കയിൽ കളിവഞ്ചികളിറങ്ങി

text_fields
bookmark_border
കോഴിക്കോട്​: കാലവർഷത്തി​‍ൻെറയും കോവിഡ്​ കാലത്തി​ൻെറയും നീണ്ട അവധിക്ക്​ ശേഷം സഞ്ചാരികൾക്കായി സരോവരത്തിൽ കളിവഞ്ചിയിറങ്ങി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ 10​ പെഡൽ ബോട്ടുകളാണ്​ ഒരുങ്ങിയത്​. ഒരാൾക്ക്​ 50 രൂപ നിരക്കിൽ രണ്ടുപേർക്കും നാലാൾക്കും ആറു​പേർക്കും കയറാവുന്നയിനം ബോട്ടുകളാണ്​ തയാറായത്​. വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ്​ പ്രതീക്ഷ. മഴക്കാലം കഴിഞ്ഞാണ്​ സാധാരണ കളിപ്പൊയ്​കയിൽ ബോട്ടുകൾ ഇറക്കാറുള്ളത്​. എന്നാൽ, വേനലും അവധിക്കാലവുമെല്ലാം എത്തിയെങ്കിലും 2019ലും 20ലും ബോട്ടുകൾ കാര്യമായി ഇറങ്ങിയിരുന്നില്ല. കാലവർഷത്തിൽ നിർത്തി​െവച്ച പെഡൽ ബോട്ടുൾ പലതും നന്നാക്കാതെ കളിപ്പൊയ്​കയിൽ കിടന്നിരുന്നു. കനോലി കനാലിൽനിന്ന്​ വേലിയേറ്റത്തിന്​ കുത്തിയൊഴുകിയെത്തുന്ന മാലിന്യവും ഇടക്കാലത്ത്​ പൊയ്​കയുടെ നിറം കെടുത്തിയിരുന്നു. ഇൗയിടെ കനാൽ ജനകീയ ഇടപെടലിലൂടെ നന്നാക്കിയപ്പോൾ ഇല്ലാതായിട്ടുണ്ട്​. കളിപ്പൊയ്​കയിലെ പാതി കേടായ വഞ്ചികൾ കനാൽ നവീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുകയും ചെയ്​തിരുന്നു. സരോവരം നവീകരണത്തി​ൻെറ ഭാഗമായി കളിപ്പൊയ്​ക നവീകരണവും മുമ്പ്​ നടന്നിരുന്നു​​. ബോട്ട്​ കാത്തിരിക്കാനുള്ള സംവിധാനവും തയാറാണ്​. കളിവള്ളങ്ങൾ ഇറക്കാനുള്ള അനുമതി കരാറടിസ്ഥാനത്തിൽ നൽകുകയാണ്​ പതിവ്​. കഴിഞ്ഞ വർഷം മധ്യവേനലവധിയിൽ ബോട്ടിറക്കാൻ കരാർ നൽകിയിരുന്നില്ല. 100 ഏക്കറോളം വരുന്ന പാർക്കിലെ മുഖ്യആകർഷണങ്ങളിലൊന്നാണ്​ ബോട്ട്​ സർവിസ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story