You are here

ഉരുൾപൊട്ടൽ: കോഴിക്കോട് ഏഴു മ​ര​ണം; 7 പേ​രെ കാ​ണാ​താ​യി

  • കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്

08:06 AM
14/06/2018
  • landslide-Kattippara

ക​ട്ടി​പ്പാ​റ (കോ​ഴി​ക്കോ​ട്): ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്​​ച പു​ല​ർ​െ​ച്ച​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്നു​ കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​ മ​ര​ണം. ഏഴുപേരെ കാണാതായി. താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത്​ ക​ട്ടി​പ്പാ​റ ​പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം ക​രി​േ​ഞ്ചാ​ല​യി​ലാ​ണ്​ പ്ര​കൃ​തി ക​ലി​തു​ള്ളി​യ​ത്. വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം ക​രി​ഞ്ചോ​ല അ​ബ്​​ദു​റ​ഹ്​​മാ​ന്‍ (60), മ​ക​ൻ ജാ​ഫ​ർ (35), ജാ​ഫ​റി​​​െൻറ മ​ക​ന്‍ മു​ഹ​മ്മ​ദ് ജാ​സിം (അ​ഞ്ച്), ക​രി​ഞ്ചോ​ല അ​ബ്​​ദു​ല്‍ സ​ലീ​മി​​​െൻറ മ​ക്ക​ളാ​യ ദി​ല്‍ന ഷെ​റി​ന്‍ (ഒ​മ്പ​ത്), മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (മൂ​ന്ന്), ക​രി​ഞ്ചോ​ല ഹ​സ​ന്‍ (65), മ​ക​ള്‍ ജ​ന്ന​ത്ത് (17) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. 

ഹ​സ​​​െൻറ​യും ജ​ന്ന​ത്തി​​​െൻറ​യും മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​ണ്ണി​ന​ടി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച​ത്. ജാ​ഫ​റി​േ​ൻ​റ​ത്​ പി​ന്നീ​ട്​ ക​ണ്ടെ​ത്തി. മ​റ്റു​ള്ള​വ​രു​ടേ​ത്​ ഉ​ച്ച​ക്കു​മു​മ്പ്​ പു​റ​ത്തെ​ടു​ത്തി​രു​ന്നു. അ​ര​കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വ്​ പ്ര​ദേ​ശം ന​ക്കി​ത്തു​ട​ച്ച ദു​ര​ന്ത​ത്തി​ൽ അ​ഞ്ച് ​വീ​ടു​ക​ൾ​ ത​ക​ർ​ന്നു. കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി രാ​ത്രി​യും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ കാ​ര​ണം പി​ന്നീ​ട്​ നി​ർ​ത്തി​വെ​ച്ചു. 

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യു​ണ്ടാ​യ ​ഉ​രു​ള്‍പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യ​വ​രെ​ല്ലാം അ​യ​ൽ​വാ​സി​ക​ളാ​ണ്. കാ​ണാ​താ​യ​വ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ഒൗ​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ന​ത്ത മ​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്​​ക​ര​മാ​യ​തും കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​​​ണ്ടെ​ടു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യി. നാ​ലു ​മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം ജു​മാ​മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.
ക​രി​ഞ്ചോ​ല മ​ല​യു​ടെ താ​ഴ്​​വാ​ര​ത്തു​ള്ള ക​രി​ഞ്ചോ​ല ഹ​സ​ന്‍, അ​ബ്​​ദു​റ​ഹ്​​മാ​ന്‍, അ​ബ്​​ദു​ൽ സ​ലീം, ഈ​ര്‍ച്ച അ​ബ്​​ദു​റ​ഹ്​​മാ​ന്‍, കൊ​ട​ശ്ശേ​രി​പൊ​യി​ല്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും പ​തി​ച്ച്​ ത​ക​ർ​ന്ന​ത്. ദു​ര​ന്ത​ത്തി​നു​മു​മ്പ് വീ​ട് ഒ​ഴി​ഞ്ഞ​ത്​ ഈ​ര്‍ച്ച അ​ബ്​​ദു​റ​ഹ്​​മാ​നും കു​ടും​ബ​ത്തി​നും ര​ക്ഷ​യാ​യി. പ്ര​സാ​ദി​​​െൻറ വീ​ട്​ അ​പ​ക​ട​സ്​​ഥ​ല​ത്തു​നി​ന്ന്​ അ​ൽ​പം ദൂ​രെ​യാ​ണ്. ഇ​വി​ടെ​യാ​ണ് ആ​ദ്യം ഉ​രു​ൾ​പൊ​ട്ടി​യ​തെ​ങ്കി​ലും പ്ര​സാ​ദും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ടു. വീ​ട്​ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ക​രി​​ഞ്ചോ​ല അ​ബ്​​ദു​റ​ഹ്​​മാ​​​െൻറ ഭാ​ര്യ ന​ഫീ​സ മ​ണ്ണി​ന​ടി​യി​ൽ അ​ക​​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു. ജാ​ഫ​റി​​​െൻറ ഭാ​ര്യ ഹ​ന്ന​ത്തും ഒ​രു മ​ക​ളും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​ബ്​​ദു​ല്‍ സ​ലീ​മി​​​െൻറ വീ​ട്ടി​ല്‍ മ​ക്ക​ളാ​യ ദി​ല്‍ന ഷെ​റി​ന്‍, മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ലീ​മും ഭാ​ര്യ​യും ഒ​രു മ​ക​നും ഉ​മ്മ​യും ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പി​ന്നീ​ട്​ ഫ​യ​ർ​ഫോ​ഴ്​​സും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ഏ​റ്റെ​ടു​ത്തു. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ സം​ഘം ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി. മ​​ന്ത്രി​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്​​ണ​നും എ.​കെ. ശ​ശീ​ന്ദ്ര​നും എം.​കെ. രാ​ഘ​വ​ൻ എം.​പി​യു​മ​ട​ക്ക​മു​ള്ള​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. 


ആറ്​ ജില്ലകളിൽ ‘റെഡ്​ അലർട്ട്​’
തി​രു​വ​ന​ന്ത​പു​രം: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ , പാ​ല​ക്കാ​ട്‌ ജി​ല്ല​ക​ളി​ല്‍ സം​സ്​​ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ‘റെ​ഡ് അ​ല​ർ​ട്ട്​’ ന​ൽ​കി. ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ‘ഒാ​റ​ഞ്ച്​ അ​ല​ർ​ട്ടും’ ന​ൽ​കി. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​ൻ ക​ല​ക്​​ട​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി.​മീ വേ​ഗ​ത്തി​ൽ​വ​രെ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്​​ദ​മാ​യി​രി​ക്കും. മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​ക​രു​ത്.

താ​മ​ര​ശ്ശേ​രി ദു​ര​ന്ത​ത്തി​​​​െൻറ പശ്ചാത്തലത്തിൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര‌​ട്ട​റി​ക്കും ക​ല​ക്‌​ട​ര്‍മാ​ര്‍ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.അതിനിടെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ തൃ​ശൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ര​ണ്ടു​പേ​ർ വീ​ത​വും മ​ല​പ്പു​റ​ത്ത്​ ഒ​രാ​ളും മ​രി​ച്ചു. നി​ല​മ്പൂ​​രി​ൽ ഒ​രാ​ളെ കാ​ണാ​നി​ല്ല.  കൊ​ടു​ങ്ങ​ല്ലൂ​രി​ൽ മ​ര​ക്കൊ​മ്പ് വീ​ണ് മേ​ത്ത​ല താ​ണി​യ​ത്ത് സു​രേ​ഷും(55) പു​ന്ന​യൂ​ർ​കു​ള​ത്ത്​ ക​നോ​ലി ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ട്ട​ത്ത്​ വാ​സു​വും ആ​ണ് മ​രി​ച്ച​ത്. 

മ​ല​പ്പു​റം പു​റ​ത്തൂ​ർ പ​ടി​ഞ്ഞാ​റ​ക്ക​ര​യി​ൽ ക​ട​ലി​ൽ വ​ള്ളം മ​റി​ഞ്ഞ്​ കാ​ണാ​താ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം തൃ​ശൂ​ർ ചാ​വ​ക്കാ​ട് ക​ണ്ടെ​ത്തി. താ​നൂ​ർ അ​ഞ്ചു​ടി കു​ട്ട്യാ​മു​വി​​​െൻറ​പു​ര​ക്ക​ൽ ഹം​സ​യാ​ണ് (58) മ​രി​ച്ച​ത്. വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കോ​ട്ട​യം അ​യ​ർ​ക്കു​ന്നം ഗ​വ.​എ​ൽ.​പി സ്​​കൂ​ളി​ലെ  ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ​ ക​ഴി​ഞ്ഞി​രു​ന്ന അ​മ​യ​ന്നൂ​ർ മ​ഹാ​ത്​​മ​ഗാ​ന്ധി കോ​ള​നി  കു​ന്ന​ത്തു​പ​റ​മ്പി​ൽ  കെ.​ജി. പ്ര​സാ​ദ്​ ( 43) മ​രി​ച്ച​ു. കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ​സ​മീ​പ​ത്തെ വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.നീ​ണ്ടൂ​ർ മു​ട​ക്കാ​ലി​യി​ൽ തോ​ട്ടി​ലാ​ണ്​ കൈ​പ്പു​ഴ മ​ല​യി​ൽ ദ​ന്ത​ഡോ​ക്​​ട​ർ  ജോ​ഫി​നി ജോ​സ​ഫി​​​െൻറ (37) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ്. ഇ​ത്​ കാ​ല​വ​ർ​ഷ മ​ര​ണ​മാ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.നി​ല​മ്പൂ​രി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ കാ​ണാ​താ​യ യു​വാ​വി​​ന്​ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.


 

വയനാട്ടിൽ കനത്ത മഴ; വ്യാപക നാശം
ക​ൽ​പ​റ്റ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം. വീ​ടി​ന്​ മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ്​ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ക്കി​ടി അ​റ​മ​ല​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കെ.​ടി. അ​സീ​സി​ന്​ പ​രി​ക്കേ​റ്റു. മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ലം​പൊ​ത്തി​യ വീ​ട്ടി​ൽ അ​സീ​സ്, ഭാ​ര്യ ആ​യി​ശ, മ​ക്ക​ളാ​യ സ​വാ​ഫ്, ശ​മീ​ൽ എ​ന്നി​വ​ർ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​ഗ്​​നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.  പ​രി​ക്കേ​റ്റ അ​സീ​സി​നെ ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

പൊ​ഴു​ത​ന ആ​റാം മൈ​ലി​ൽ വീ​ടി​​െൻറ അ​ടു​ക്ക​ള​ഭാ​ഗ​ത്തേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ്​ ര​ണ്ടു സ്ത്രീ​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. അ​ച്ചൂ​ർ വീ​ട്ടി​ൽ കു​ഞ്ഞാ​മി (70), മ​രു​മ​ക​ൾ ഫാ​ത്തി​മ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. കു​ഞ്ഞാ​മി​ന​യെ ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഫാ​ത്തി​മ​യെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 25 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ക​ന​ത്ത കൃ​ഷി​നാ​ശ​മു​ണ്ടാ​യി. പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞും റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യും പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​രം​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ൽ മൂ​ന്നി​ലേ​റെ സ്ഥ​ല​ത്ത് ഉ​രു​ൾ​പൊ​ട്ടി​. ആ​ർ​ക്കും പ​രി​ക്കി​ല്ല.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 22 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ 370 കു​ടും​ബ​ങ്ങ​ളു​ണ്ട്. കാ​വു​മ​ന്ദം പീ​സ് വി​ല്ലേ​ജ് കെ​ട്ടി​ട​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന്​ 85 അ​ന്തേ​വാ​സി​ക​ളെ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ക്വാ​റി​ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​​െൻറ ഷ​ട്ട​ർ തു​റ​ന്നു. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബീ​ച്ചി​ന​ഹ​ള്ളി അ​ണ​ക്കെ​ട്ടി​​െൻറ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് നി​ർ​ദേ​ശം ന​ൽ​കി. സേ​ന​ക​ള്‍ക്കു പു​റ​മെ റ​വ​ന്യു, ആ​രോ​ഗ്യ​വ​കു​പ്പ്  അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തു​ന്നു​ണ്ട്.

മ​ല​പ്പു​റ​ത്തും പാലക്കാട്ടും ഉ​രു​ൾ​പൊ​ട്ട​ൽ
മ​ല​പ്പു​റം: ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. എ​ട​വ​ണ്ണ ഒ​താ​യി പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​രി​ൽ കു​ട്ടാ​ട​ൻ മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും വീ​ടു​ക​ളും കൃ​ഷി​യും ന​ശി​ച്ചു. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. നി​ല​മ്പൂ​ർ വെ​ണ്ടേ​ക്കും​പൊ​യി​ൽ, പ​ന്തീ​രാ​യി​രം​വ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ടി. മ​തി​ൽ​മൂ​ല കോ​ള​നി​വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വേ​ങ്ങ​ര​യി​ൽ പു​ഴ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന്​ ഏ​ഴ്​ കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം​തേ​ടി. ഭി​ത്തി ത​ക​ർ​ന്ന്​ പാ​​​മ്പ്ര-​ചെ​മ്പ​ൻ​ക​ട​വ്​ പാ​ലം അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യി. നാ​യാ​ടം​പൊ​യി​ൽ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു. നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​രം വീ​ണ്​ അ​ന്ത​ർ​സം​സ്ഥാ​ന ഗ​താ​ഗ​തം മു​ട​ങ്ങി. ഒാ​ടാ​യി​ക്ക​ൽ റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്​​ജി​​​െൻറ ഭി​ത്തി​ത​ക​ർ​ന്നു. 

പാ​ല​ക്കാ​ട്​  വ​ട​ക്ക​ഞ്ചേ​രി ക​ട​പ്പാ​റ​യി​ൽ ര​ണ്ടി​ട​ത്തും ക​രി​മ്പ ​ ക​രി​മ​ല​യി​ലും ഉ​രു​ൾ​പൊ​ട്ടി. ക​ട​പ്പാ​റ​യി​ൽ  മ​ണ്ണെ​ണ്ണ​ക്ക​യ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന് ക​ട​പ്പാ​റ​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടി. കൃ​ഷി​സ്ഥ​ല​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. ജ​ന​വാ​സ മേ​ഖ​ല അ​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഉ​രു​ൾ​പൊ​ട്ടി​യ​േ​താ​ടെ പോ​ത്ത​ൻ​തോ​ടി​ലും ക​ട​പ്പാ​റ തോ​ടി​ലും വെ​ള്ളം ക​യ​റി. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​നി​യും ഉ​രു​ൾ​പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​രി​മ​ല​യി​ൽ നാ​ലി​ട​ത്ത്​ ഉ​രു​ൾ​പൊ​ട്ടി കൃ​ഷി ന​ശി​ച്ചു. ത​ട്ട​പ്പ​നാ​ട് പു​ഴ ക​ര​ക​വി​ഞ്ഞ​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ൽ കൃ​ഷി​നാ​ശം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

കണ്ണൂരിലെ അ​ന്ത​ർ​സം​സ്​​ഥാ​ന പാ​ത അ​ട​ച്ചു
ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ക​ർ​ണാ​ട​ക കു​ട​ക് ജി​ല്ല​യി​ലെ പെ​രു​മ്പാ​ടി​ക്കും മാ​ക്കൂ​ട്ട​ത്തി​നും ഇ​ട​യി​ൽ ജൂ​ലൈ 12 വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഇ​തോ​ടെ ക​ണ്ണൂ​ർ -​ കു​ട​ക്​ ബ​ന്ധം നി​ല​ച്ചു. പൈ​ത​​ൽ​മ​ല​ക്ക​ടു​ത്ത്​ പൊ​ട്ട​ൻ​പ്ലാ​വ്​ റോ​ഡി​ൽ ഉ​രു​ൾ​പൊ​ട്ടി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​രു​ൾ​പൊ​ട്ടി​യ മാ​ക്കൂ​ട്ടം വ​ന​ത്തി​ൽ റോ​ഡ്​​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. 
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​പ്ര​ദേ​ശം വെ​ള്ള​ത്തി​ൽ മു​ങ്ങി. കൊ​ട്ടി​യൂ​ർ ചു​രം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു. 

കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​
കോ​ട്ട​യം\​തൊ​ടു​പു​ഴ: ​​മ​ഴ ക​ന​ത്ത​തോ​ടെ കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ദു​രി​തം തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ൽ വെ​ള്ളം ക​യ​റി.  ​ഉ​രു​ൾ​പൊ​ട്ട​ലി​ന്​ സാ​ധ്യ​ത​യ​ു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ടു​ക്കി​യി​ൽ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണി​ത്. ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ളി​ട​ങ്ങ​ളി​ൽ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ​നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗം വി​ല്ലേ​ജു​ക​ളും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യി​ലാ​ണ്. 

എ​റ​ണാ​കു​ള​ത്ത്​ വീ​ടു​ക​ൾ​ക്ക്​ നാ​ശം; കു​തി​രാ​നി​ൽ മ​ണ്ണി​ടി​ച്ചി​ൽ
എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ 61 വീ​ടു​ക​ൾ​ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. മ​രം വീ​ണും മ​ണ്ണി​ടി​ഞ്ഞു​മാ​ണ്​ സം​ഭ​വം. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കോ​ത​മം​ഗ​ല​ത്ത്​ ക്യാ​മ്പ്​ തു​റ​ന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ ചെ​ല്ലാ​ന​ത്ത്​ ​കൂ​ടു​ത​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ സ്ഥാ​പി​ച്ച്​ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടും. 
തൃ​ശൂ​ർ: മ​ണ്ണു​ത്തി​ക്ക് സ​മീ​പം മാ​ന്ദാ​മം​ഗ​ലം വെ​ട്ടു​കാ​ട് ഏ​ഴാം​ക​ല്ലി​ൽ ക​ല്ലി​ടി​ഞ്ഞ് വീ​ടി​ന് മു​ക​ളി​ൽ വീ​ണ് നാ​ല് വീ​ടു​ക​ൾ​ക്ക് കേ​ടു പ​റ്റി. കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ര​ണ്ടി​ട​ത്ത്​ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കു​തി​രാ​നി​ൽ ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. 

ആ​ല​പ്പു​ഴ​യി​ലും കൊല്ലത്തും പ​ര​ക്കെ നാ​ശം
ആ​ല​പ്പു​ഴ: ജില്ലയിൽ ര​ണ്ടു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി. ഒ​രു കോ​ടി ന​ഷ്​​ടം നെ​ൽ​കൃ​ഷി​യു​ടേ​താ​ണ്. കു​ട്ട​നാ​ട്ടി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ മ​ട വീ​ണു. വീ​ടു​ക​ൾ ത​ക​ർ​ന്നു​ള്ള ന​ഷ്​​ടം 39.61 ല​ക്ഷം വ​രും. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡ്​ വെ​ള്ള​ത്തി​ൽ മു​ങ്ങി. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ​െഡ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്​​തി​ട്ടു​ണ്ട്.
കൊ​ല്ലം: ജില്ലയിൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. തെ​ന്മ​ല ഉ​റു​കു​ന്ന്​ പാ​ണ്ഡ​വ​ൻ​പാ​റ​യു​ടെ ഒ​രു​ഭാ​ഗം അ​ട​ർ​ന്നു​വീ​ണ​തി​നെ​തു​ട​ർ​ന്ന്​ കു​ടും​ബ​ങ്ങ​െ​ള മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 

 

മുല്ലപ്പെരിയാർ: ജലനിരപ്പ് 126.8 അടി
കു​മ​ളി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 126.80 അ​ടി​യാ​യി ഉ​യ​ർ​ന്നു. സെ​ക്ക​ൻ​ഡി​ൽ 2908 ഘ​ന​അ​ടി ജ​ല​മാ​ണ് വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്തു​നി​ന്ന്​ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ലേ​ക്ക് 1400 ഘ​ന​അ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. അ​ണ​ക്കെ​ട്ടി​​​െൻറ വൃ​ഷ്​​ടി​പ്ര​ദേ​ശ​മാ​യ തേ​ക്ക​ടി​യി​ൽ 16.2ഉം ​പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ൽ 28.2 മി.​മീ. മ​ഴ​യു​മാ​ണ് പെ​യ്ത​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​യ​ർ​മാ​ൻ വി. ​രാ​ജേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഉ​പ​സ​മി​തി​യാ​ണ് വെ​ള്ളി​യാ​ഴ്​​ച അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ക. ഈ​മാ​സം 21ന് ​മു​ല്ല​പ്പെ​രി​യാ​ർ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ മു​ന്നോ​ടി​യാ​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നു​ള്ള ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം.

മാ​ക്കൂ​ട്ടംവഴി ഗതാഗതം നിരോധിച്ചു
ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി-​മൈ​സൂ​രു പാ​ത​യി​ൽ കു​ട​ക് ജി​ല്ല​യി​ലെ പെ​രു​മ്പാ​ടി​ക്കും മാ​ക്കൂ​ട്ട​ത്തി​നും ഇ​ട​യി​ൽ ജൂ​ലൈ 12 വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു.  ത​ല​ശ്ശേ​രി വ​ഴി കു​ട​കി​ലൂ​ടെ മൈ​സൂ​രു​വി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ന​ന്ത​വാ​ടി-തോ​ൽ​പെ​ട്ടി-കു​ട്ട-​ഹു​ഡി​ക്കേ​രി-​ഗോ​ണി​ക്കു​പ്പ-തി​ത്തി​മ​ത്തി-​മൈ​സൂ​രു റൂ​ട്ട് ഉ​പ​യോ​ഗി​ക്കാം.ക​ന​ത്ത മ​ഴ​യി​ൽ 25ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞും നൂ​റോ​ളം മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും പെ​രു​മ്പാ​ടി-മാ​ക്കൂ​ട്ടം റോ​ഡ് പാ​ടേ ത​ക​ർ​ന്നി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യാ​ണ് കു​ട​ക് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​​െൻറ ന​ട​പ​ടി.

ആ​രോ​ഗ്യ​വ​കു​പ്പ് ജാഗ്രത നിര്‍ദേശം 
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യും ഉ​രു​ള്‍പൊ​ട്ട​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ജാ​ഗ്ര​ത നി​ര്‍ദേ​ശം ന​ല്‍കി.ആ​ശു​പ​ത്രി​ക​ളി​ല്‍  സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ക്ക് നി​ര്‍ദേ​ശം​ന​ല്‍കി. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​നും ആ​ശു​പ​ത്രി​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ങ്ങു​ന്ന ക്യാ​മ്പു​ക​ളി​ല്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ അ​യ​ക്കാ​നും മ​ന്ത്രി നി​ര്‍ദേ​ശം​ന​ല്‍കി. 

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു അതിരപ്പിള്ളി വന്യഭംഗിയില്‍
അ​തി​ര​പ്പി​ള്ളി: വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് പെ​യ്ത് ക​ന​ത്ത മ​ഴ​യി​ൽ   ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന​തോ​ടെ  വാ​ഴ​ച്ചാ​ല്‍, അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ക്ക്​ വ​ന്യ​ഭം​ഗി സ​മ്മാ​നി​ച്ചു​കൊ​ണ്ട്​ പെ​രി​ങ്ങ​ല്‍ക്കു​ത്ത് ഡാ​മി​​​െൻറ ഷ​ട്ട​റു​ക​ള്‍ 40 അ​ടി​യോ​ളം  തു​റ​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ അ​ഞ്ചോ​ടെ​യാ​ണ് ​​ ര​ണ്ട്, മൂ​ന്ന്, നാ​ല്, ആ​റ്​ എ​ന്നീ ഷ​ട്ട​റു​ക​ള്‍ 10  അ​ടി​യോ​ളം തു​റ​ന്നു​വി​ട്ട​ത്. ഈ  ​സീ​സ​ണി​ല്‍ ആ​ദ്യ​മാ​ണ് ഡാം ​ഇ​ത്ര തു​റ​ക്കു​ന്ന​ത്. കൂ​ടാ​തെ ഡാ​മി​​​െൻറ സ്ലൂ​യി​സ് വാ​ല്‍വ്​ രാ​വി​ലെ ഏ​ഴി​ന്​ തു​റ​ന്നു. 

എ​ട്ടി​ന്​ ഇ​ത് 28 അ​ടി​യാ​യി താ​ഴ്ത്തി. വൈ​കീ​ട്ടാ​യ​പ്പോ​ഴേ​ക്കും ര​ണ്ട്, മൂ​ന്ന്​ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചു. നാ​ല്, ആ​റ്​ ഷ​ട്ട​റു​ക​ള്‍ നാ​ല്​ അ​ടി വീ​ത​മാ​ണ് തു​റ​ന്നു​വി​ട്ട​ത്. ഡാം ​തു​റ​ന്നു വി​ട്ട​തോ​ടെ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ര്‍ന്ന​ത്​ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്​ ക​രു​ത്ത്​ പ​ക​ർ​ന്നുസ്ലൂ​യീ​സ് വാ​ല്‍വ് തു​റ​ന്ന​തി​നാ​ല്‍ വെ​ള്ളം ക​ല​ങ്ങി​മ​റി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​മാ​യി വെ​ള്ളം കൂ​ടു​ത​ല്‍ തു​റ​ന്നു​വി​ടു​ന്ന​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്.  വാ​ഴ​ച്ചാ​ല്‍, അ​തി​ര​പ്പി​ള്ളി, തു​മ്പൂ​ര്‍മു​ഴി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​​ന്​ താ​ഴേ​ക്കും പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ മ​ഴ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ജൂ​ണി​ൽ​ത​ന്നെ പെ​രി​ങ്ങ​ല്‍ക്കു​ത്ത് പ​ല ത​വ​ണ തു​റ​ന്ന് വി​ടാ​റു​ണ്ട്. 

വേ​ന​ല്‍മ​ഴ പെ​യ്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ ജ​ല​ക്ഷാ​മം കു​റ​വാ​യി​രു​ന്നു.​മേ​യ് ആ​ദ്യ​ത്തി​ല്‍ പെ​രി​ങ്ങ​ലി​ല്‍  സ്ലൂ​യീ​സ് വാ​ല്‍വ് തു​റ​ന്നു​വി​ട്ട് ജ​ലം ഒ​ഴി​വാ​ക്കി പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. പ​ണി​ക​ള്‍ അ​വ​സാ​ന​ത്തെ ആ​ഴ്ച​വ​രെ ന​ട​ന്നി​രു​ന്നു. 424 മീ​റ്റ​റാ​ണ് പെ​രി​ങ്ങ​ല്‍ക്കു​ത്തി​​​െൻറ ആ​കെ സം​ഭ​ര​ണ​ശേ​ഷി. ക​ന​ത്ത മ​ഴ പെ​യ്ത​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. അ​തി​നാ​ല്‍ ഡാം ​നേ​ര​ത്തെ ത​ന്നെ തു​റ​ന്നു​വി​ട്ടു. അ​തേ​സ​മ​യം വെ​ള്ളം കു​റ​വാ​യ​തി​നാ​ല്‍  ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ വ​ലി​യ ഡാ​മാ​യ ഷോ​ള​യാ​ര്‍ ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. ഉ​ട​ൻ തു​റ​ന്നു​വി​ടാ​നു​ള്ള സാ​ധ്യ​ത​യു​മി​ല്ല.

എന്താണ് റെഡ്​, ഒാറഞ്ച്​ അലർട്ട്?
ദു​ര​ന്ത​മു​ഖ​ത്ത് തീ​വ്ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ഴാ​ണ് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക. റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചാ​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ശ്ര​ദ്ധ​യും ഈ ​ജി​ല്ല​യി​ൽ കേ​ന്ദ്രീ​ക​രി​ക്ക​ണം. പൊ​ലീ​സ്, കെ.​എ​സ്.​ഇ.​ബി, റ​വ​ന്യൂ, ആ​രോ​ഗ്യം, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ധി എ​ടു​ക്കാ​തെ പ്ര​വ​ർ​ത്തി​ക്ക​ണം. അ​വ​ധി​യി​ലു​ള്ള​വ​ർ ജോ​ലി​​ക്കെത്തണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ഇ​റ​ങ്ങും. ജാ​ഗ്ര​ത നി​ർ​ദേ​ശ​മ​ട​ങ്ങി​യ മൈ​ക്ക് അ​നൗ​ൺ​സ്​​മ​​െൻറ് പൊ​ലീ​സ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ചും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ മൈ​ക്ക് ഉ​പ​യോ​ഗി​ച്ചും ന​ൽ​കും. ദു​ര​ന്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നൗ​ൺ​സ്​​മ​​െൻറും ഉ​ണ്ടാ​കി​ല്ല. മറ്റ്​ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബാ​ധ​ക​മാ​ണ്​. 

 

 

 

Loading...
COMMENTS