Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD ആഹ്ലാദ...

KC LEAD ആഹ്ലാദ പ്രകടനങ്ങൾ നടന്നില്ലെങ്കിലും കനത്ത കരുതലിൽ പൊലീസ്​

text_fields
bookmark_border
കോഴിക്കോട്​: തെരഞ്ഞെടുപ്പ് വിജയം കടുത്ത നിയന്ത്രണങ്ങളിലൊതുങ്ങിയെങ്കിലും പൊലീസ്​ കനത്ത കരുതൽ നടപടിയിൽ. പ്രകടനങ്ങളും മറ്റും നടക്കുന്നില്ലെങ്കിലും സംഘര്‍ഷ സാധ്യത നിലനിൽക്കുന്നുവെന്ന റിപ്പോർട്ടി​‍ൻെറ അടിസ്​ഥാനത്തിലാണ്​ നടപടി. പൊലീസ് ജാഗ്രതയും പട്രോളിങ്ങും ശക്തമാക്കണമെന്നാണ്​ റിപ്പോര്‍ട്ടിലെ നിർദേ​ശം. എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കാൻ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടുമെന്ന്​ പൊലീസ്​ ഭയക്കുന്നു. ചെറിയ രീതിയിൽ ബൈക്ക് -കാര്‍ റാലികളുണ്ടാകുമെന്നും ഭയമുണ്ട്​. യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകർ ഇതുമായി ബന്ധപ്പെട്ട്​ വാക്തര്‍ക്കമുണ്ടാക്കുകയും തർക്കത്തിലെത്തുകയും ചെയ്യുമെന്നാണ്​ ഭയം. രാഷ്​ട്രീയ പാര്‍ട്ടി ഓഫിസുകള്‍ക്കും നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടേയും വീടുകള്‍ക്കും ആക്രമണത്തിന് സാധ്യതയുമുണ്ട്​. പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന്​​ ഇൻറലിജന്‍സ് മുന്നറിയിപ്പും വന്നിട്ടുണ്ട്​. ​പട്രോളിങ്ങും പിക്കറ്റും ഉള്‍പ്പെടെ സുരക്ഷ മുന്‍കരുതല്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സ്വീകരിച്ചുകഴ​ിഞ്ഞു. കോവിഡ് ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതിനിടക്കാണ്​ പൊലീസി​‍ൻെറ അധിക ഡ്യൂട്ടി. നിലവില്‍ കോഴിക്കോട് സിറ്റിയിലും റൂറലിലും ഒരുപോലെ കടുത്ത നിയന്ത്രണങ്ങൾ ശക്​തമാക്കി. റൂറല്‍ പൊലീസ് പരിധിയില്‍ മേയ്​ ഒന്നു മുതല്‍ ഏഴു ദിവസത്തെ നിരോധനാജ്ഞ നിലനിൽക്കുന്നുമുണ്ട്​. നഗരത്തിൽ സെൻട്രൽ മാർക്കറ്റടക്കം ആളുകൾ കൂടുന്ന ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ കോർപറേഷൻ ശക്​തമാക്കിയിട്ടുണ്ട്​. കണ്ടെയ്​ൻമൻെറ്​, ക്രിട്ടിക്കല്‍ കണ്ടെയ്‌മൻെറ്​ സോണുകളിലും കര്‍ശന നിയന്ത്രണം തുടരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story