Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD പ്രകടന...

KC LEAD പ്രകടന പത്രികകളൊരുങ്ങി, കൂടെ കുറ്റപത്രങ്ങളും

text_fields
bookmark_border
കോഴിക്കോട്​: തെരഞ്ഞെടുപ്പിന്​ രണ്ടാഴ്​ച കൂടി അവശേഷിക്കെ മുന്നണികളുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി. എൽ.ഡി.എഫ്​-യു.ഡി.എഫ്​ കോർപറേഷൻ തെരഞ്ഞെടുപ്പ്​ പ്രകടന പത്രികകൾ പ്രസിദ്ധീകരണത്തിന്​ ഒരുങ്ങി. യു.ഡി.എഫും ബി.ജെ.പിയും കോർപറേഷൻ ഭരണത്തിനെതിരെ കുറ്റപത്രവും തയാറാക്കുന്നുണ്ട്​. എൽ.ഡി.എഫ് കോർപറേഷൻ തെരഞ്ഞെടുപ്പ് മാനിഫെസ്​റ്റോ ബുധനാഴ്ച വൈകീട്ട്​ നാലിന്​ മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രകാശനം ചെയ്യും. അളകാപുരി ഓഡിറ്റോറിയത്തിലാണ്​ പരിപാടി. യു.ഡി.എഫ് കോർപറേഷൻ ​പ്രകടന പത്രിക പുറത്തിറക്കലും സ്​ഥാനാർഥികളെ പരിചയപ്പെടുത്തലും ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്​ച രാവിലെ ഒമ്പതിന്​ നിർവഹിക്കും. ഉമ്മൻ ചാണ്ടി നഗരത്തിലടക്കം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പൊതുപരിപാടികളിൽ പ​ങ്കെടുക്കും. ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കൽ ശനിയാഴ്​ചയാണ്​. അതിന്​ മുമ്പ്​ തന്നെ കോർപറേഷൻ ഭരണത്തിനെതിരായ കുറ്റപത്രവും പുറത്തിറക്കും. സംസ്​ഥാന നേതാക്കളുടെ നേതൃത്വത്തിലാവും പുറത്തിറക്കൽ. പത്തിടത്ത്​ മത്സരിക്കുന്ന എസ്​.ഡി.പി.ഐ പത്ത്​ വാർഡിലും പ്രത്യേകം പ്രകടന പത്രികകൾ തയാറാക്കിയാണ്​ മത്സരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story