Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD തെരുവുവിളക്ക്​...

KC LEAD തെരുവുവിളക്ക്​ നവീകരണം തീർന്നില്ല, കരാർ നീട്ടിയേക്കും

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിലെ തെരുവു​ വിളക്കുകൾ നവീകരിച്ച്​ കത്തിക്കാനുള്ള കരാർ കാലാവധി തീർന്നിട്ടും പ്രവൃത്തി പൂർത്തിയാക്കാനായില്ല. 39,600 വിളക്കുകൾ മാറ്റാനുള്ള കരാറിൽ 39,240 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. കരാറിലുള്ളതിനെക്കാൾ കൂടുതൽ വിളക്കുകൾ മാറ്റണമെന്നാണ് ഇപ്പോൾ ക​െണ്ടത്തിയത്​. ഈ സാഹചര്യത്തിൽ നിർമാണക്കരാറേറ്റെടുത്ത കര്‍ണാടക ഇലക്ട്രോണിക്‌സ് ​െഡവലപ്‌മൻെറ്​ കോര്‍പറേഷന്​ ​‍(കിയോണിക്‌സ്) വിളക്കുകള്‍ എൽ.ഇ.ഡിയാക്കി കത്തിക്കാനും പരിപാലിക്കാനുമുള്ള കാലാവധി നീട്ടിക്കൊടുക്കാൻ ധാരണയായി. വിളക്കുകൾ സ്ഥാപിച്ചശേഷം 10 കൊല്ലത്തേക്ക്​ പരിപാലിക്കാൻ കൂടിയുള്ളതാണ്​​ കരാർ. ഇതി​ൻെറ കാലാവധി ​െസപ്​റ്റം​ബർ 30 വരെ നീട്ടി നൽകിയിരുന്നു. വിളക്കുകൾ പൂർണമായി മാറ്റി സ്ഥാപിച്ചിട്ടി​െല്ലന്നും ഈ മാസം 22 വരെയെങ്കിലും കരാർ നീട്ടിക്കൊടുക്കണമെന്നുമുള്ള കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ്​ പുതിയ തീരുമാനം​. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്​ചത്തെ നഗരസഭ കൗൺസിൽ യോഗം കൈക്കൊള്ളും. മൊത്തം 39,600 വിളക്കുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാൽ, ഇതു സംബന്ധിച്ച സർവേ പ്രകാരം പ്രവർത്തിക്കാത്തതടക്കം 45,885 വിളക്കുകൾ മാറ്റണമെന്ന്​ കണ്ടിട്ടുണ്ട്​. കരാർ പ്രകാരമുള്ള കേന്ദ്രീകൃത നിയന്ത്രണ മേൽനോട്ട സംവിധാനവും നടപ്പാക്കിയിട്ടില്ല. ഇതു​ കൂടാതെ അത്യാവശ്യമായി വിളക്ക്​ ആവശ്യമുള്ള 10,566 പോസ്​റ്റുകൾ ഉള്ളതായും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്​. ഇവയെല്ലാം പരിഗണിച്ചാണ്​ കരാർ നീട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നത്​. പണി വൈകിയതിനൊപ്പം ലോക്​ഡൗൺ കൂടി വന്നതോടെ എല്ലാം നീണ്ടു​. ഇതിനിടെ കോവിഡ് മുൻകരുതൽ ഭാഗമായി ചൈനയിൽ എൽ.ഇ.ഡി ബള്‍ബ് നിര്‍മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടി. 18 ശതമാനം ജി.എസ്.ടി അടക്കം കരാർ 57 കോടിയുടേതാണ്​. പടം pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story