Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD പൊലീസ്​...

KC LEAD പൊലീസ്​ സ്​റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കാൻ നടപടി

text_fields
bookmark_border
കോഴിക്കോട്​: പൊലീസ്​ സ്​റ്റേഷൻ വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കാൻ നടപടി. സ്​റ്റേഷനുകൾക്ക്​ മുന്നിൽ വാഹന കൂമ്പാരം വേണ്ടെന്നും പിടിച്ചെടുത്തവ പരിശോധന കഴിഞ്ഞ്​ ഉടൻ വിട്ടുനൽകണമെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ നിർദേശിച്ചതോ​െടയാണ്​ ഇടവേളക്കുശേഷം വാഹനങ്ങൾ നീക്കാൻ​ വഴിയായത്​​. വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾ എണ്ണി തിട്ടപ്പെടുത്തി പരിശോധനക്കുശേഷം ലേലം ചെയ്യണമെന്ന്​ നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, പകുതി​യെണ്ണംേപാലും സാ​േങ്കതിക കാരണങ്ങളാൽ ലേലം ചെയ്യാനാവാതെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഹൈകോടതി വരെ വിഷയത്തിൽ അതൃപ്​തി അറിയിച്ചിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ പൊലീസ്​ സ്​റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നത്​ മുൻനിർത്തിയാണ്​ വാഹനങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത്​. വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾക്കുള്ളിൽ ക്ഷുദ്രജീവികളടക്കം താവളമാക്കുന്നത്​ ഭീഷണിയാണ്​​. ചില വാഹനങ്ങളുടെ ടാങ്കുകളിൽ പെട്രോൾ, ഡീസൽ എന്നിവ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ തീപിടിച്ചാൽ വലിയ ദുരന്തം ഉണ്ടാകുമെന്നും ആശങ്കയുണ്ട്​. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ, വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ തുടങ്ങിയവയാണ്​ സ്​റ്റേഷ​ൻ വളപ്പുകളിലുള്ളത്​. ജില്ലയിൽ സിറ്റി, റൂറൽ പരിധിയിലെ ഒട്ടുമിക്ക സ്​റ്റേഷനുകളിലുമായി നൂറുകണക്കിന്​ വാഹനങ്ങളുണ്ട്​. നേരത്തേ ലേലനടപടികൾ പൂർത്തിയായതി​ൻെറ ബാക്കിയും പുതുതായി പിടിച്ചിട്ടവയുമാണ്​ ഇവ. രേഖകളില്ലാത്ത പഴയ വാഹനങ്ങൾ പൊലീസ്​ പിടിച്ചെടുത്താൽ പിന്നെ ഉടമകൾ വലിയ പിഴ അടച്ച്​ രേഖകൾ ശരിയാക്കി സ്​റ്റേഷനിൽ നിന്നിറക്കാനും ശ്രമിക്കാറില്ല. ഇതും സ്​റ്റേഷനുകളിൽ വാഹനങ്ങൾ കുന്നുകൂടാനിടയാക്കുന്നുണ്ട്​. ഇരുചക്രവാഹനങ്ങളാണ്​ ഇവയിലേറെയും. ഒാ​േട്ടാ, കാർ, ടിപ്പർ ലോറികൾ എന്നിവയും പല സ്​റ്റേഷനുകളിലും കിടന്ന്​ നശിക്കുന്നുണ്ട്​. വാഹനങ്ങൾ ​ഒഴിവാക്കാനുള്ള ചുമതല എ.എസ്​.പിമാർക്കും ഡി.സി.പിമാർക്കുമാണ്​. ഇവർ ഉടൻ സ്​റ്റേഷൻ ഹൗസ്​ ഒാഫിസർമാർക്ക്​ നിർദേശം നൽകി വാഹനങ്ങളുടെ കണക്കെടുത്ത്​ വിട്ടുനൽകേണ്ടവ വിട്ടുനൽകി അവശേഷിച്ചവ ലേലം ചെയ്യും. ഇനിമുതൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളും അറിയിപ്പുകൾ നൽകിയിട്ടും ഉടമ​ ഏറ്റെടുക്കാനെത്തുന്നില്ലെങ്കിൽ ഒരു മാസത്തിനുശേഷം ലേലനടപടികളിലേക്ക്​ കടക്കാനാണ്​ നിർദേശം. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story