Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD പുഴയുടെ...

KC LEAD പുഴയുടെ പ്രതിരോധ ഭിത്തിക്ക്​ ബലം കുറയുന്നു: ദുരന്ത ഭീതിയിൽ കക്കോടി

text_fields
bookmark_border
ക്കോട്​: മഴ കനത്തതോടെ കക്കോടി ബസാർ വീണ്ടും ദുരന്ത ഭീതിയിൽ. പൂനൂർ പുഴയോരത്തുള്ള ബസാറിനെ വെള്ളപ്പൊക്കത്തിൽ നിന്ന്​ രക്ഷിക്കാൻ വർഷങ്ങൾക്ക്​ മുമ്പ്​ ​െകട്ടിയ സംരക്ഷണ ബണ്ടി​ൻെറ ബലക്ഷയമാണ്​ ആശങ്കയുയർത്തുന്നത്​. 1962 ൽ 200 മീറ്ററോളം നീളത്തിൽ പുഴക്കും ബസാറിനുമിടയിൽ പണിത കരിങ്കൽ ബണ്ട്​ തകർന്നാൽ കക്കോടിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാവും. ബണ്ട്​ ബലപ്പെടുത്താൻ ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന്​ മാസങ്ങൾക്ക്​ മുമ്പ്​ പ്രഖ്യാപനമുണ്ടായെങ്കിലും വീണ്ടും കാലവർഷമെത്തിയിട്ടും ഒന്നും നടന്നില്ല. അപകടമുണ്ടായാൽ പുഴ ഗതിമാറി ആയിരങ്ങൾ അപകടത്തിലാവുമെന്ന ഭീതിയിലാണ്​ നാട്ടുകാർ. കക്കോടിയിൽ പുതുതായി പണിയുന്ന ആശുപത്രിയും സബ്​ രജിസ്​ട്രാറോഫിസും ബാങ്കുകളുമെല്ലാം വെള്ളത്തിലാവും. മക്കട, പടിഞ്ഞാറ്റും മുറി, മോരീക്കര, മൂ​ട്ടോളി, ചേളന്നൂർ മേഖലയിലെല്ലാം കെടുതിയെത്തും. കഴിഞ്ഞ പ്രളയത്തിൽ പുഴ കര കവിഞ്ഞ്​ ബണ്ട്​ പൊട്ടുമെന്ന്​ ഭീതിയുയർന്നിരുന്നു. രാത്രി മൈക്കിൽ അപായമറിയിച്ച്​ ആളുകളെ മാറ്റുകയായിരുന്നു. ബണ്ട്​ ബലപ്പെടുത്തുന്നതിനൊപ്പം 350 മീറ്ററെങ്കിലും പുഴയുടെ അരിക്​ കെട്ടുകയും വേണം. വെള്ളപ്പൊക്കത്തിന്​ തടയിടാൻ ഈയി​െട കക്കോടിപാലത്തിനും മാളിക്കടവ്​ പാലത്തിനുമരികിൽ പൂനൂർ പുഴയിൽ നിന്ന്​ മണൽ കോരിമാറ്റിയിരുന്നു. ആഴം കൂടി പുഴയിൽ ഒഴുക്ക്​ വർധിച്ചെങ്കിലും മഴ കനത്താൽ ഇത്​ മതിയാവില്ല. നിലവിലുള്ള ഭിത്തി ഉയരം കൂട്ടാതെ ബലപ്പെടുത്തണമെന്നതാണ്​ മുഖ്യം. ഉയരം കൂട്ടിയാൽ താഴ്​ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുമെന്നാണ്​ വിദഗ്​ധാഭിപ്രായം. ഈ മഴക്കാലവും ആധിയിൽ കഴി​േയണ്ട അവസ്​ഥയാണ്​ നാടിന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story