You are here

കോഴിക്കോട്ട്​ മലയോരത്ത് മ‍ഴ തുടരുന്നു; ആശ്വാസം പകരാൻ പട്ടാളം

00:12 AM
11/08/2018
rain continues in kozhikode
ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന കോഴിക്കോട്​ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ട സൈനികർ

കോ​ഴി​ക്കോ​ട്/​ഈ​ങ്ങാ​പ്പു​ഴ: മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ല്ലാം ക​വ​ർ​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന്​ സൈ​ന്യ​വും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പു​തു​പ്പാ​ടി ക​ണ്ണ​പ്പ​ൻ​കു​ണ്ട് പാ​ല​ത്തി​ലെ പാ​റ​ക​ളും മ​ര​ങ്ങ​ളും നീ​ക്കു​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ശി​ഷ്​​ട സേ​വ മെ​ഡ​ൽ ജേ​താ​വ് ക​മാ​ൻ​ഡ​ൻ​റ് കേ​ണ​ൽ അ​ജ​യ് ശ​ർ​മ, ലെ​ഫ്റ്റ​ന​ൻ​റ് കേ​ണ​ൽ തീ​ർ​ത്ഥാ​ങ്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ഡി​ഫ​ൻ​സ്​ സെ​ക്യൂ​രി​റ്റി കോ​ർ​പ് സി​​െൻറ 62 അം​ഗ സം​ഘം എ​ത്തി.

45 പേ​ര​ട​ങ്ങു​ന്ന​താ​ണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന സം​ഘം. രാ​വി​ലെ 6.30ന് ​ആ​രം​ഭി​ച്ച ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്നേ​രം വ​രെ തു​ട​ർ​ന്നു. മ​ഴ​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​വും വ​ലി​യ വെ​ല്ലു​വി​ളി സൃ​ഷ്​​ടി​ച്ചി​രു​ന്നു. താ​മ​ര​ശ്ശേ​രി ത​ഹ​സി​ൽ​ദാ​ർ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​രും സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണിയിലുള്ളവരെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ജി​ല്ല​യെ ഏ​ഴു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് പ്ര​ത്യേ​ക ടീ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ത​ട​സ്സ​മു​ണ്ടാ​വി​ല്ലെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ം നേ​രി​ടാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ യു.​വി. ജോ​സ് അ​റി​യി​ച്ചു. 

Loading...
COMMENTS