Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി. കോളജ്​...

മെഡി. കോളജ്​ മോർച്ചറിയിൽ ഫ്രീസർ തകരാർ; കോവിഡ്​ മൃതദേഹങ്ങളും അല്ലാത്തവയും ഒരുമിച്ച്​

text_fields
bookmark_border
മെഡി. കോളജ്​ മോർച്ചറിയിൽ ഫ്രീസർ തകരാർ; കോവിഡ്​ മൃതദേഹങ്ങളും അല്ലാത്തവയും ഒരുമിച്ച്​
cancel

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ഫ്രീ​സ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​വും അ​ല്ലാ​ത്ത മൃ​ത​ദേ​ഹ​വും ഒ​രു​മി​ച്ചു സൂ​ക്ഷി​ക്കു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​വു​ന്ന, ഷെ​ൽ​ഫ് രൂ​പ​ത്തി​ലു​ള്ള ആ​റ്​ ചേം​ബ​റു​ക​ളു​ണ്ട്.

ഇ​തി​ൽ ഒ​ന്നി​‍െൻറ ഫ്രീ​സ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​ഞ്ച്​ ചേം​ബ​റു​ക​ളി​ൽ മാ​ത്ര​മേ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക.

ര​ണ്ട്​ ഫ്രീ​സ​ർ റൂ​മു​ക​ളി​ൽ ഒ​ന്നി​ൽ ഫ്രീ​സ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു ഫ്രീ​സ​ർ റൂ​മി​ൽ മാ​ത്ര​മാ​ണ് എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​വും അ​ല്ലാ​തെ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​വും ഒ​രു​മി​ച്ച് സൂ​ക്ഷി​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സ്വീ​ക​രി​ക്കാ​ൻ വ​രു​ന്ന​വ​ർ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വ​രു​ന്ന​തെ​ങ്കി​ലും അ​ല്ലാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ഇ​തേ റൂ​മി​ൽ എ​ത്തു​ന്ന​വ​ർ സാ​ധാ​ര​ണ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ്​ വ​രു​ന്ന​ത്.

ദി​വ​സ​വും പ​ത്തി​ലേ​റെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ അ​ത്ര​യും മൃ​ത​ദേ​ഹ​ങ്ങ​ളും സൂ​ക്ഷി​ക്കേ​ണ്ടി വ​രു​ന്നു. എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും ഒ​രു​മി​ച്ച് സൂ​ക്ഷി​ക്കു​ന്ന​ത്​ രോ​ഗം പ​ക​രു​ന്ന​തി​ന് ഇ​ട​യാ​കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ.​നേ​ര​ത്തെ ര​ണ്ട് ഫ്രീ​സ​ർ റൂ​മു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്രീ​സ​ർ റൂം ​ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു റൂ​മു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യാ​ൽ മാ​ത്ര​മെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegecovid
News Summary - Freezer malfunction in medical college mortuary
Next Story