You are here

കോഴിക്കോട്​ ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്ക്​ നിയന്ത്രണം

17:01 PM
13/06/2018
quarry

കോഴിക്കോട്​: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ക്വാറി പ്രവർത്തനങ്ങൾക്ക്​ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതു വരെ ജില്ലാ കലക്ടർ യു.വി. ജോസ് നിയന്ത്രണമേർപ്പെടുത്തി. കൂടരഞ്ഞി, തിരുവമ്പാടി, കാരശേരി, കോടഞ്ചേരി പഞ്ചായത്തുകളി​െല ക്വാറികളുടെ പ്രവർത്തനങ്ങൾക്കാണ്​​ കലക്ടർ താത്കാലിക നിയന്ത്രണമേർപ്പെടുത്തിയത്​.

കാലവർഷത്തെ തുടർന്ന് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും ശക്തമാകുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണമെന്ന്​ കലക്​ടർ അറിയിച്ചു. 

COMMENTS