Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightപശുവിനെ വിറ്റ് കോവിഡ്...

പശുവിനെ വിറ്റ് കോവിഡ് പ്രതിരോധത്തിന് വാഹനമിറക്കി മെംബർ

text_fields
bookmark_border
vehicle for covid defense
cancel
camera_alt

കോവിഡ് പ്രതിരോധത്തിന് മെംബർ ഇറക്കിയ വാഹനത്തി​െൻറ താക്കോൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ് ആർ.ആർ.ടി വളൻറിയർക്ക് കൈമാറുന്നു

കൂ​ട്ടാ​ലി​ട: കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് അം​ഗം ടി.​പി. ഉ​ഷ ന​ല്ല ക്ഷീ​ര​ക​ർ​ഷ​ക​യാ​ണ്. മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ക്കു​ള്ള അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​യാ​യി​ട്ടും പ​ശു​വ​ള​ർ​ത്താ​ൻ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, നാ​ട്ടി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​പോ​കാ​നും മ​റ്റും വാ​ഹ​ന​ത്തി​ന് ക്ഷാ​മം നേ​രി​ട്ടു. അ​പ്പോ​ൾ പ​ശു​വി​നെ വി​റ്റു​കി​ട്ടി​യ പ​ണം ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് സെ​ക്ക​ൻ​ഡ്​ ഹാ​ൻ​ഡ്​​ ട​വേ​ര വാ​ങ്ങു​ക​യാ​യി​രു​ന്നു.

ര​ണ്ടാം​വാ​ർ​ഡി​െ​ല​യും കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​െ​ല​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. വാ​ഹ​നം കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. സു​രേ​ഷ് വാ​ർ​ഡ് ആ​ർ.​ആ​ർ.​ടി​ക്ക് കൈ​മാ​റി.

വ​ള​ൻ​റി​യ​ർ രാ​ഹു​ൽ കൊ​ടു​വാം കു​നി ഏ​റ്റു​വാ​ങ്ങി. ആ​ർ.​ആ​ർ.​ടി. കോ​ഓ​ഡി​നേ​റ്റ​ർ സ​തീ​ശ​ൻ മാ​ടം​വ​ള്ളി​ക്ക​ണ്ടി, ടി.​പി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് യൂ​ത്ത് കെ​യ​റി​െൻറ ഭാ​ഗ​മാ​യി കു​ന്നോ​ത്ത് ജി​നീ​ഷ് നേ​ര​േ​ത്ത ന​ൽ​കി​യ ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് ര​ണ്ടാം വാ​ർ​ഡ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid defensevehicle for covid defense
News Summary - Member who sold the cow and buy vehicle for covid defense
Next Story