Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right71കാരന് കോവിഡ്:...

71കാരന് കോവിഡ്: മുക്കാളിയിൽ ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചു

text_fields
bookmark_border
വടകര: അഴിയൂര്‍ പഞ്ചായത്തില്‍ 71കാരന് കോവിഡ് പോസിറ്റിവായി. മുക്കാളി ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചു. കഴിഞ്ഞദിവസം തലശ്ശേരി ആശുപത്രിയില്‍ ചികിത്സക്ക് പോയ പഞ്ചായത്തിലെ 10ാം വാര്‍ഡ് കൊളരാട് തെരു ക്ഷേത്രത്തിന് സമീപത്തുള്ളയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇദ്ദേഹം പോയ മുക്കാളിയിലെ ബാര്‍ബര്‍ ഷോപ്പാണ്​ അടപ്പിച്ചത്​. സമ്പര്‍ക്ക പട്ടികയില്‍ അഞ്ചുപേരുണ്ട്. കൊളരാട് ക്ഷേത്രപരിസരത്തെ കിഴക്കുഭാഗത്തുള്ള 50 വീടുകള്‍ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണിലാകും. ഇദ്ദേഹം തലശ്ശേരി ഗവ.ആശുപത്രിയിലാണുള്ളത്. റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡ് മാറും വടകര: കഴിഞ്ഞ ആറുമാസം തുടര്‍ച്ചയായി റേഷനും ലോക്ഡൗണ്‍ കാലയളവില്‍ നല്‍കിയ അതിജീവനക്കിറ്റും വാങ്ങാത്ത എ.വൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നു. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ 18നുമുമ്പ് റേഷന്‍ കാര്‍ഡ് സഹിതം താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാകണമെന്ന് അറിയിച്ചു.
Show Full Article
TAGS:
Next Story