Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right238 പേര്‍ക്ക് കോവിഡ്;...

238 പേര്‍ക്ക് കോവിഡ്; രോഗമുക്തി 90

text_fields
bookmark_border
കോഴിക്കോട്​: ജില്ലയില്‍ വ്യാഴാഴ്​ച 238 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റിവായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 206 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോർപറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 63 പേര്‍ക്കും ചോറോട് 49 പേര്‍ക്കും ഒഞ്ചിയത്ത് 15 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1747 ആയി. 90 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയവര്‍: 5 കുന്ദമംഗലം - 1, കൂടരഞ്ഞി - 1, ഒളവണ്ണ - 1, തിരുവള്ളൂര്‍ - 1, ഏറാമല - 1). ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍: 13 കോഴിക്കോട് കോർപറേഷന്‍ - 3, മാവൂര്‍ - 4 (അതിഥി തൊഴിലാളികള്‍), ചങ്ങരോത്ത് - 1, കോട്ടൂര്‍ - 1, കുന്ദമംഗലം - 1, പെരുവയല്‍ - 1, തിരുവള്ളൂര്‍ - 1, ഉണ്ണിക്കുളം - 1. ഉറവിടം വ്യക്തമല്ലാത്തവര്‍: 14 കോഴിക്കോട് കോർപറേഷന്‍ - 1 (പന്നിയങ്കര), ചാത്തമംഗലം - 1, കുന്ദമംഗലം - 4, പെരുവയല്‍ - 2, പുതുപ്പാടി - 1, താമരശ്ശേരി - 1, ഏറാമല - 1, ഉള്ള്യേരി - 1, അത്തോളി - 1, കായക്കൊടി - 1. സമ്പര്‍ക്കം വഴി: 206 കോഴിക്കോട് കോർപറേഷന്‍ - 63 (ചെറുവണ്ണൂര്‍, എടക്കാട്, പുതിയങ്ങാടി, കല്ലായി, തോപ്പയില്‍, കൊമ്മേരി, പുതിയപാലം, അരീക്കാട്, അരക്കിണര്‍, പുതിയകടവ്, വെസ്​റ്റ്​ഹില്‍, പന്നിയങ്കര, നടക്കാവ്, കോര്‍ട്ട് റോഡ്, എലത്തൂര്‍, ഡിവിഷന്‍ 62, 66), ചോറോട് - 49, ഒഞ്ചിയം - 15, ഒളവണ്ണ - 10, തലക്കുളത്തൂര്‍ - 10, തിരുവള്ളൂര്‍- 10, കുന്ദമംഗലം - 8, ഉണ്ണികുളം - 7, പനങ്ങാട് - 4, പെരുവയല്‍ - 4, കാവിലുംപാറ - 4, എരമംഗലം - 3, വടകര - 3, ഏറാമല - 2, അത്തോളി - 1, നൊച്ചാട് - 2, പുറമേരി - 2, വില്യാപ്പള്ളി - 3, ഫറോക്ക് - 1, കിഴക്കോത്ത് - 1, കോട്ടുര്‍ - 1, നടുവണ്ണൂര്‍- 1, കൂരാച്ചുണ്ട് - 1, അഴിയൂര്‍ - 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story