Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right1.69 ​േകാടിയുടെ...

1.69 ​േകാടിയുടെ മുക്കുപണ്ട തട്ടിപ്പ്: കേസ്​ ക്രൈംബ്രാഞ്ചിന്​ കൈമാറി

text_fields
bookmark_border
കോഴിക്കോട്: അഞ്ചരക്കിലോ മുക്കുപണ്ടം ബാങ്കിൽ പണയം​വെച്ച്​ 1.69 കോടി രൂപയുടെ തട്ടിപ്പ്​ നടത്തിയ കേസി​‍ൻെറ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പി.എം. താജ് റോഡിലെ യൂനിയന്‍ ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണമെന്ന വ്യാജേന ആഭരണങ്ങൾ പണയം​െവച്ച് സ്​ത്രീയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ്​ കേസി​‍ൻെറ തുടരന്വേഷണമാണ്​ ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്​. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് തട്ടിപ്പ്​ നടന്നതെന്നാണ് സംശയിക്കുന്നത്. ഇതേകുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ടൗണ്‍ പൊലീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​. കേസിലെ ഒന്നാംപ്രതി വയനാട്​ ഇരുളം മണവയൽ അങ്ങാടി​േശ്ശരി പുതിയേടത്ത്​ കെ.കെ. ബിന്ദുവി​ൻെറ അറസ്​റ്റോ​െടയാണ്​ വലിയ തട്ടിപ്പി​‍ൻെറ ചുരുളഴിഞ്ഞത്​. മുമ്പ് ചിട്ടി തട്ടിപ്പുകേസിൽ പ്രതിയായ ഇവര്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. നടക്കാവ് ബിലാത്തികുളത്തെ വാടക ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. പരാതിയില്‍ പരാമര്‍ശിച്ച ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ എട്ടുപേരെ കൂടി പൊലീസ്​ പ്രതിചേര്‍ത്തിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ചിലേയും ടൗണ്‍ പൊലീസിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപവത്​കരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ രാധാകൃഷ്ണ‍​ൻെറ നേതൃത്വത്തിലാണ് അന്വേഷണം. 2020 ഫെബ്രുവരി മുതല്‍ ഒമ്പതു അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജ സ്വര്‍ണം ബാങ്കില്‍ പണയം ​െവച്ചത്. ബാങ്കി‍ൻെറ വാര്‍ഷിക ഓഡിറ്റിലാണ് തട്ടിപ്പുവിവരം പുറത്താവുന്നത്. ഇതോടെ അധികൃതര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിന്ദുവി‍ൻെറ ഉടമസ്ഥതയിലുള്ള പി.എം. താജ് റോഡിലെ പിങ്ക് ബ്യൂട്ടി പാര്‍ലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്​റ്റിച്ചിങ്​ യൂനിറ്റിലും പൊലീസ് പരിശോധന നടത്തി വ്യാജസ്വര്‍ണം പിടികൂടിയിരുന്നു. വ്യാജ സ്വര്‍ണം തൃശൂരിലെ പൂങ്കുന്നത്തെ ആഭരണ നിര്‍മാണശാലയില്‍നിന്നാണ് വാങ്ങിയതെന്ന്​ ​െതളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. വ്യാജ സ്വര്‍ണം വാങ്ങാനായി ഇവര്‍ക്ക് 90 ലക്ഷം രൂപ ചെലവായതായാണ്​ വ്യക്തമായത്​. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story