Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓപറേഷൻ പൊന്നോണം:...

ഓപറേഷൻ പൊന്നോണം: 95,000 രൂപ പിഴയീടാക്കി

text_fields
bookmark_border
കോഴിക്കോട്​: ഓപറേഷൻ പൊന്നോണം എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ആഗസ്​റ്റ്​ 17 മുതൽ നടത്തിവരുന്ന പരിശോധനകൾ വിജയകരമായി മുന്നേറുന്നതായി ഭക്ഷ്യ സുരക്ഷ അസി. കമീഷണർ എം.ടി. ബേബിച്ചൻ അറിയിച്ചു. 295 പരിശോധനകളിൽ 14 നോട്ടീസുകളിലായി 5,000 രൂപ പിഴ ഈടാക്കി. 41 സ്​റ്റാറ്റ്യൂട്ടറി 75ഓളം സർ​െവയ്​ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനക്കയച്ചു. ഇവയിൽ സിവിൽ സപ്ലൈസ്​ ഓഫിസിൽ നിന്ന് ശേഖരിച്ച നാല് ശർക്കരയുടെ സാമ്പിളും ഉൾപ്പെടുന്നു. വരുംദിവസങ്ങളിലും സ്ക്വാഡ് ഉൗർജിതമാക്കുമെന്നും പരാതികൾ ഭക്ഷ്യസുരക്ഷ ടോൾഫ്രീ നമ്പറായ 1 8 0 0 4 2 5 1 2 5ൽ അറിയിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
TAGS:
Next Story