Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി. കോളജിൽ നാല്...

മെഡി. കോളജിൽ നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് ; 88 പേർ ക്വാറൻറീനിൽ

text_fields
bookmark_border
കോഴിക്കോട് : ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കുമാണ് ബുധനാഴ്​ച രോഗം സ്ഥിരീകരിച്ചത്. അതോടെ ഇതുവരെ മെഡിക്കൽ കോളജിലെ 14 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അസി. പ്രഫസർ , മൂന്ന് ജൂനിയർ റസിഡൻറുമാർ, രണ്ട് ഹൗസ് സർജൻമാർ , നാല് സ്​റ്റാഫ് നഴ്സ്, ഒരു നഴ്സിങ് അസിസ്​റ്റൻറ്​, ഒരു ഗ്രേഡ് II, സെക്യൂരിറ്റി, ഫാർമസിസ്​റ്റ്​ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപട്ടികയിൽ 339 പേർ ഉൾപ്പെടുന്നുണ്ട്. 88 പേർ നേരിട്ട് ബന്ധമുണ്ടായി രോഗ സാധ്യത കൂടുതൽ ഉള്ളവരാണ്. 251 പേർ സമ്പർക്കം കുറഞ്ഞവരാണ്. 88 പേരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്. രോഗ സാധ്യത കൂടിയവരെ മാത്രമാണ് നിരീക്ഷണത്തിലാക്കിയതെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു. ത്രിതല കാൻസർ സൻെററിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബ്ലോക്ക് അടച്ചു .അപ്രതീക്ഷിതമായി കോവിഡിതര വാർഡിൽ ചിലരോഗികൾക്ക് രോഗം സ്ഥിരീകരിച്ചതിന് പിറകെ മെഡിസിൻ വാർഡുകളായ മൂന്ന്, നാല്, 36 വാർഡുകളും കാർഡിയോളജി, നെഫ്രോളജി വിഭാഗം വാർഡുകളും അടച്ചിരിക്കുകയാണ്.
Show Full Article
TAGS:
Next Story