Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു മരണം, 57 പേർക്കു...

രണ്ടു മരണം, 57 പേർക്കു കൂടി കോവിഡ്​

text_fields
bookmark_border
കോഴിക്കോട് : ജില്ലയില്‍ കോവിഡ്​ കാരണം രണ്ടു​ പേരുടെ മരണം കൂടി ഞായറാഴ്​ച സ്​ഥിരീകരിച്ചതായും 57 പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതിൽ 43 പേരും സമ്പർക്കം വഴി രോഗ ബാധിതരായവരാണ്​. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ടു​​ പേരുടെ മരണാനന്തര പരിശോധന ഫലമാണ്​ പോസിറ്റിവായത്​. കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ട്​ വയൽ ഷാഹിദ (53). അസുഖ ബാധിതയായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ ഇവര്‍ ജൂലൈ 25ന് മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളാണ്. കുറ്റ്യാടി കായക്കൊടി, തളീക്കര കാര്യപ്പറമ്പത്ത് ബഷീര്‍ (53). എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികിത്സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റിവായതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെവെച്ച് ജൂലൈ 25ന് വൈകീട്ട്​ മരിച്ചു. എട്ടുപേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ഞായറാഴ്​ച എട്ട് കോവിഡ് ബാധിതര്‍ രോഗമുക്തി നേടി. കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശികളായ പുരുഷന്‍ (50), സ്ത്രീ (51), ഓമശ്ശേരി സ്വദേശിനി (34), മരുതോങ്കര സ്വദേശി (40), തലക്കുളത്തൂര്‍ സ്വദേശി (52), 22,42 വയസ്സുള്ള കൊയിലാണ്ടി സ്വദേശികള്‍, എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലിരുന്ന വടകര സ്വദേശി (31) എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഞായറാഴ്​ച ആകെ പോസിറ്റിവ് കേസുകള്‍ - 57 വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റിവ് ആയവര്‍ - ആറ​്​ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റിവ് ആയവര്‍ -മൂന്ന്​ സമ്പര്‍ക്കം വഴി പോസിറ്റിവ് ആയവര്‍ - 43 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റിവ് കേസുകള്‍ - അഞ്ച്​ 567 പേർ കൂടി നിരീക്ഷണത്തില്‍ പുതുതായി വന്ന 567 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11,787 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 75,208 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 536 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 264 പേര്‍ മെഡിക്കല്‍ കോളജിലും 139 പേര്‍ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററായ കോഴിക്കോട് ലക്ഷദ്വീപ് ​െഗസ്​റ്റ്​ ഹൗസിലും 92 പേര്‍ എൻ.ഐ.ടി കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലും 29 പേര്‍ ഫറോക്ക് കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലും 12 പേര്‍ എൻ.ഐ.ടിയിലെ മെഗാ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലുമാണ് നിരീക്ഷണത്തിലുള്ളത്. 161 പേര്‍ ഞായറാഴ്​ച ഡിസ്ചാര്‍ജ് ആയി. ഞായറാഴ്​ച 2,083 സ്രവ സാമ്പ്​ള്‍ പരിശോധനക്ക്​ എടുത്ത് അയച്ചിട്ടുണ്ട്. ആകെ 49,614 സ്രവ സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 47,795 എണ്ണത്തി​ൻെറ പരിശോധന ഫലം ലഭിച്ചു. ഇതില്‍ 46,717 എണ്ണം നെഗറ്റിവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,819 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ഞായറാഴ്​ച വന്ന 236 പേര്‍ ഉള്‍പ്പെടെ ആകെ 4,148 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 623 പേര്‍ ജില്ല ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സൻെററുകളിലും 3,463 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 24,026 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story