Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് പുനരുദ്ധാരണം:...

റോഡ് പുനരുദ്ധാരണം: തിരുവമ്പാടിക്ക് 2.25 കോടി രൂപ

text_fields
bookmark_border
തിരുവമ്പാടി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം തിരുവമ്പാടി മണ്ഡലത്തിന് 2.25 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നേരത്തേ അനുവദിച്ച 9.7 കോടി രൂപയുടെ പ്രവൃത്തികൾക്കുപുറെമ മൂന്ന് പ്രവൃത്തികൾക്കായാണ് 2.25 കോടി രൂപ അനുവദിച്ചത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറപ്പറ്റ പാലം നിർമാണത്തിന് കോടി രൂപയും ചെമ്പുകടവ്-ചാമുണ്ടി റോഡ് നിർമാണത്തിന് 25 ലക്ഷം രൂപയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി - നാൽപതുമേനി റോഡിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. സാങ്കേതികാനുമതിക്കുശേഷം പ്രവൃത്തികൾ ടെൻഡർ ചെയ്ത് നിർമാണം ആരംഭിക്കുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:
Next Story