Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്യാപ്പള്ളിയിൽ 20; ...

വില്യാപ്പള്ളിയിൽ 20; തിരുവള്ളൂരിൽ 13 കോവിഡ്

text_fields
bookmark_border
ആയഞ്ചേരി: വില്യാപ്പള്ളിയിൽ 20 പേർക്കും തിരുവള്ളൂരിൽ 13 പേർക്കുംകൂടി കോവിഡ്. വില്യാപ്പള്ളിയിൽ 143 പേരുടെ ആർ. ടി.പി.സി.ആർ പരിശോധനയിൽ പഞ്ചായത്തിലെ 20 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവർ: അഞ്ചാംവാർഡ് ചേരിപ്പൊയിൽ 1, ആറാംവാർഡ് മൈക്കുളങ്ങര 4 , ഏഴാംവാർഡ് വില്യാപ്പള്ളി 3, എട്ടാം വാർഡ് മനത്താംബ്ര 1, പതിനൊന്നാം വാർഡ് കീഴൽ 5, പതിനേഴാം വാർഡ് അരക്കുളങ്ങര 6. പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 143 ആയി. വെള്ളിയാഴ്ച 100 പേരുടെ ആൻറിജൻ പരിശോധന നടക്കുമെന്ന് ഹെൽത്ത് ഇൻസ്​പെക്ടർ രാജേന്ദ്രൻ അറിയിച്ചു. തിരുവള്ളൂരിൽ 92 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ 13 പേർക്കാണ് കോവിഡ്. പുതുതായി രോഗംസ്ഥിരീകരിച്ചവർ: ഒന്നാം വാർഡ് വള്ള്യാട് 1, നാലാം വാർഡ് കണ്ണമ്പത്തുകര 2, അഞ്ചാം വാർഡ് തിരുവള്ളൂർ 2, പതിനൊന്നാം വാർഡ് വെള്ളൂക്കര 2, പതിമൂന്നാം വാർഡ് കന്നിനട 2, പതിനാലാം വാർഡ് തോടന്നൂർ 2, പത്തൊമ്പതാം വാർഡ് ചെമ്മരത്തൂർ 3. ലാർജ് ക്ലസ്​റ്ററായി രൂപപ്പെട്ട പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 222 ആയി.
Show Full Article
TAGS:
Next Story