Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരുതോങ്കരയിൽ 197ഉം...

മരുതോങ്കരയിൽ 197ഉം നെഗറ്റിവ്

text_fields
bookmark_border
കുറ്റ്യാടി: കോവിഡ് ചികിത്സയിലുള്ള ചെറുപുഴ പാലത്തിനടുത്ത മത്സ്യസ്​റ്റാളിലെ തൊഴിലാളിയുമായി സമ്പർക്കത്തിലുള്ള 197പേരുടെ ആൻറിജൻ ടെസ്​റ്റ്​ ഫലം നെഗറ്റിവ്. മിസ്ബാഹുൽ ഹുദ കാമ്പസിൽ ബുധനാഴ്ചയാണ് പരിശോധന നടന്നത്. എന്നാൽ, ഇവരുടെ വീട്ടുകാരും അടുത്തിടപഴകിയ മറ്റുള്ളവരും 14 ദിവസം ക്വാറൻറീനിൽ തുടരേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടയിൽ എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ അറിയിക്കണം. മത്സ്യം വാങ്ങിയവർ മാസ്ക് ഇടാതെ 15 മിനിറ്റിൽ കൂടുതൽ സമ്പർക്കമുണ്ടായെങ്കിൽ അവരും 14 ദിവസം നിരീക്ഷണത്തിലിരിക്കണം. അല്ലാതെ 10 മിനിറ്റിൽ താഴെ സമയം മാത്രം അവിടെ ചെലവഴിച്ചവർ കൃത്യമായി മാസ്ക് ഉപയോഗിച്ചവർ തൽക്കാലം ഇരിക്കേണ്ടതില്ല. ഈ കൂട്ടത്തിൽപെട്ട ആർക്കെങ്കിലും എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. മരുതോങ്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ്​ സോണാക്കിയിരുന്നു. അതിനിടെ മത്സ്യസ്​റ്റാളുമായി സമ്പർക്കത്തിലായി കോവിഡ് പോസിറ്റിവായ കുറ്റ്യാടി ഊരത്ത്​ സ്വദേശിയായ ചായക്കടക്കാരനുമായി സമ്പർക്കത്തിലായ 150 പേർക്ക് വ്യാഴാഴ്ച കുറ്റ്യാടി ഗവ. ആശുപത്രിയിൽ ആൻറിജൻ ടെസ്​റ്റ്​ നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story