Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് 19 കൈതപ്പൊയില്‍ ...

കോവിഡ് 19 കൈതപ്പൊയില്‍ ലിസ കോളജ് താല്‍ക്കാലിക ആശുപത്രിയാക്കും

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് താല്‍ക്കാലിക ആശുപത്രി ഒരുക്കാന്‍ കൈതപ്പൊയില്‍ ലിസ കോളജ് ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കി. 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ബ്ലോക്കാണ് വിട്ടുകൊടുത്തത്. നേരത്തെ ഹോസ്​റ്റല്‍ ക്വാറൻറീൻ കേന്ദ്രത്തിന് വിട്ടു കൊടുത്തിരുന്നു. കോളജി​ൻെറ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരും. 200 പേരെ ചികിത്സികാനുളള സ്വകര്യമാണ് ഇവിടെ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 100 ​െബഡുകള്‍ ക്രമീകരിച്ച് ചികിത്സ തുടങ്ങും. ആവശ്യമായി വന്നാല്‍ കൂടുതല്‍ ബെഡുകള്‍ ക്രമീകരിക്കുമെന്നും എത്രയും വേഗം ചികിത്സ ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത്. പ്രസിഡൻറ്​ പി.ആർ. രാകേഷ് പറഞ്ഞു. ലിസകോളജില്‍ ഡെപ്യൂട്ടി കലക്ടര്‍ ബിജു, തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ആർ. രാകേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
Show Full Article
TAGS:
Next Story