Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTകോവിഡ്-19 പരിശോധന കർശനമാക്കി പൊലീസും ആരോഗ്യവകുപ്പും
text_fieldsbookmark_border
കക്കട്ടിൽ: നാദാപുരം, തൂണേരി പഞ്ചായത്തുകളിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഈ പഞ്ചായത്തുകളിൽ സമൂഹവ്യാപന ഭീഷണി നിലനിൽക്കുകയും ചെയ്തതോടെ തൊട്ടടുത്ത പഞ്ചായത്തുകളിൽ കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ട് ടൗണിൽ പൊലീസിൻെറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. കടകൾ, സൂപ്പർമാർക്കറ്റ്, ബാങ്കുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങളിൽ മുന്നറിയിപ്പു നൽകി. പരിശോധന തുടരുമെന്നും അടുത്ത തവണ പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്. കുറ്റ്യാടി എസ്.ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ മറ്റു ടൗണുകളിലും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story