Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ -19...

കോവിഡ്​ -19 ടെസ്​റ്റ്​: അസ ലാബിന്​ അംഗീകാരം

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്-19 ആർ.ടി-പി.സി.ആർ ടെസ്​റ്റിനുള്ള ഐ.സി.എം.ആർ അംഗീകാരം അസ ലബോറട്ടറീസിന്​ ലഭിച്ചു. എൻ.എ.ബി.എൽ അംഗീകാരത്തോടൊപ്പം റിയൽ ടൈം പി.സി.ആർ കാറ്റഗറിയിൽ കോവിഡ്-19 ടെസ്​റ്റിനുള്ള ഐ.സി.എം.ആർ അംഗീകാരവും ലഭിക്കുന്ന മലബാറിലെ ആദ്യത്തെ ലബോറട്ടറിയാണ്​ അസ ഡയഗ്​നോസ്​റ്റിക്​ സൻെററെന്ന്​ സി.ഒ.ഒ ജാവേദ് ഇസ്​ലാം പത്രക്കുറിപ്പിൽ പറഞ്ഞു. തെർമോഫിഷർ സയൻറിഫിക്കിൻെറ അത്യാധുനിക ക്വാൻറ്​ സ്​റ്റുഡിയോ-5 ഉപകരണമാണ്​ ​മോളിക്യുലാർ ലബോറട്ടറി പരിശോധനകൾക്ക് ഇവിടെ ഉപയോഗിക്കുന്നത്. മോളിക്യുലാർ വിഭാഗത്തിൻെറ മേൽനോട്ടം വഹിക്കുന്നത് മൈേക്രാ ബയോളജിയിൽ പിഎച്ച്​.ഡി നേടിയ ഡോ. രമിത രബീന്ദ്രനാണ്. അത്യാധുനിക യന്ത്ര സംവിധാനം ഉപയോഗിക്കുന്നതുകൊണ്ട്് ദിവസവും 300 കോവിഡ്​ ടെസ്​റ്റുകൾവരെ ചെയ്യാം. ഒരേസമയം 96 സാമ്പിളുകൾ പരിശോധിക്കാനും ലാബിൽ സജ്ജീകരണമുണ്ട്​. കൂടാതെ അലർജികൾക്കുള്ള ടെസ്​റ്റിൽ 64ൽപരം അലർജനുകൾ പരിശോധിക്കാൻ ഉത്തര കേരളത്തിൽ ആദ്യമായി സംവിധാനം ഒരുക്കിയത് അസ ലാബിലാണെന്ന് സി.ഒ.ഒ പറഞ്ഞു. കോഴിക്കോട് സ്​റ്റേഡിയം-പുതിയറ റോഡിൽ സഭാ സ്​കൂളിന് മുൻവശത്താണ് അസ ഡയഗ്​നോസ്​റ്റിക് സൻെറർ പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക് ഫോൺ: 0495 2971188, 8943557711
Show Full Article
TAGS:
Next Story