Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ മരണം 12

കോവിഡ്​ മരണം 12

text_fields
bookmark_border
സം​സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ​ന്ത്രണ്ട്​ പേ​ർ മ​രി​ച്ചു. തൃ​ശൂ​രി​ലും കൊ​ല്ല​ത്തു മൂ​ന്നു​ പേ​ർ വീ​ത​വും കോ​ഴി​ക്കോ​ട്​ ര​ണ്ടും ഇ​ടു​ക്കി,മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാസർകോട്​ ജി​ല്ല​ക​ളി​ൽ ഒ​രോ​രു​ത്ത​രും മ​രി​ച്ചു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലെ കാ​ലി​ച്ചാ​ക്ക് വ്യാ​പാ​രി സ​യ്യി​ദ്​ ന​ഗ​ർ ഗ്രീ​ൻ​ചാ​ന​ൽ റോ​ഡി​ലെ ശ​രീ​ഫ മ​ൻ​സി​ലി​ൽ സ​ത്താ​ർ​ (82), കാസർകോട്​ ചെമ്മനാട് പഞ്ചായത്തിലെ നടക്കാൽ കുമാരൻ (65), കോ​ഴി​ക്കോ​ട്​ ന​ന്തി ബ​സാ​ർ മൂ​ടാ​ടി സ്വ​ദേ​ശി​നി എ​ടോ​ടി സൗ​ദ (55), മാ​വൂ​ർ കു​തി​രാ​ടം ക​ള​പ്പ​റ്റ് ത​ട​ത്തി​ൽ കെ.​ടി. ക​മ്മു​ക്കു​ട്ടി (58), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ ഒ​ള​വ​ട്ടൂ​ർ മ​ങ്ങാ​ട്ടു​മു​റി തോ​ട്ടും​തൊ​ടു​വി​ൽ പ​രേ​ത​നാ​യ എം. ​മോ​യി​ൻ​കു​ട്ടി ഹാ​ജി​യു​ടെ ഭാ​ര്യ ഉ​രു​ണി​ക്കു​ള​വ​ൻ ആ​മി​ന ഹ​ജ്ജു​മ്മ (95), തൃ​ശൂ​രി​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡി​ലെ അ​ല​വി സൻെറ​ർ സ്വ​ദേ​ശി മ​ട​പ്പി​ള്ളി അ​ബൂ​ബ​ക്ക​ർ (69), വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഡി​വി​ഷ​ൻ 22 പു​ല്ലാ​നി​ക്കാ​ട് സ്വ​ദേ​ശി റാ​ഫേ​ൽ (റ​പ്പാ​യി -79), പ​ഴ​യ​ന്നൂ​ർ ക​ല്ലേ​പ്പാ​ടം നാ​യാ​ടി​പ്പ​റ​മ്പി​ൽ സു​ലൈ​മാ​ൻ (49), ഇ​ടു​ക്കി​യി​ൽ നെ​ടു​ങ്ക​ണ്ടം കു​ഴി​ത്തൊ​ളു സ്വ​ദേ​ശി വാ​ക​ല്ലൂ​ർ ജോ​സ​ഫ്​​ (82) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. കൊ​ല്ലം ജി​ല്ല​യി​ൽ കൈ​ക്കു​ള​ങ്ങ​ര ദേ​വി ന​ഗ​ർ-95 വെ​ള്ളി​ക്കു​ള​ത്ത് വ​ട​ക്ക​തി​ൽ ആ​ൻ​റ​ണി (70), വെ​ളി​ന​ല്ലൂ​ർ റോ​ഡു​വി​ള ആ​ശീ​ദ് മ​ൻ​സി​ൽ മു​ജീ​ബിൻെറ ഭാ​ര്യ ആ​ശാ മു​ജീ​ബ് (40), അ​ഞ്ച​ൽ കോ​ള​ജ് ജ​ങ്ഷ​ൻ പേ​ഴു​വി​ള വീ​ട്ടി​ൽ വി​ഷ്ണു​വിൻെറ ഭാ​ര്യ അ​ശ്വ​തി ഗോ​പി​നാ​ഥ് (26) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. തളിപ്പറമ്പിലെ വ്യാപാരി സത്താർ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന്​ കഴിഞ്ഞ 28നാണ് ഇദ്ദേഹത്തെ മെഡി. കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ശ്വാസകോശ അർബുദത്തെത്തുടർന്ന് നേരത്തേ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം മന്ന ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: കക്കോട്ടകത്ത് പുതിയപുരയിൽ ആമിന. മക്കൾ: അഷ്റഫ്, ശരീഫ്, ഉമൈറ, സൈബുന്നിസ, റൈഹാന. മരുമക്കൾ: മുഹമ്മദ്കുഞ്ഞി (പൂവം റഹ്മാനിയ്യ ജുമാമസ്ജിദ് സെക്രട്ടറി), അസ്​ലം, മഹ്​റൂഫ് (ഇരുവരും ഇരിക്കൂർ), അബ്​ദുല്ല. നടക്കാൽ കുമാരനും പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. നേരത്തേ കീഴൂർ നാലപ്പാട് ആശുപത്രിയിൽ വാച്ച്മാനായി ജോലി ചെയ്തിരുന്നു. ഭാര്യ: താര. മക്കൾ: വൈഷ്ണവി, നിമ്മി. sathar 80 covid death taliparamb kumaran ksd covid death uduma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story