Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭട്ട് റോഡിൽ മീൻവിൽപന: ...

ഭട്ട് റോഡിൽ മീൻവിൽപന: 10,000 രൂപ പിഴയിട്ടു

text_fields
bookmark_border
കോഴിക്കോട്​: ഭട്ട് റോഡിൽ അനധികൃത മീൻവിൽപന നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. 10,000 രൂപ പിഴയിട്ട് മീൻ വിട്ടുകൊടുത്തു. മത്സ്യമാർക്കറ്റുകളിൽ മൊത്തവിതരണം നഗരസഭ നിയന്ത്രിക്കുന്നുണ്ട്​. സെൻട്രൽ മാർക്കറ്റിൽ രണ്ട് ഘട്ടങ്ങളിൽ 15 വീതം വണ്ടികൾ മാത്രമാണ്​ അനുവദിച്ചത്. എന്നാൽ പലേടത്തും റോഡരികിൽ മീനെത്തിച്ച് വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ നടപടി. തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങി പലേടത്തു നിന്നുമുള്ള ലോറികളാണ് മീനുമായി എത്തുന്നത്​. ഇവിടെ ജനങ്ങൾ കൂട്ടംകൂടുന്നത്​ ഒഴിവാക്കുകയാണ്​ ലക്ഷ്യം. നഗരസഭ എൻഫോഴ്സ്മൻെറ്​ സ്ക്വാഡ് ലീഡർ വി.കെ. പ്രമോദ്, ജെ.എച്ച്.ഐ ടി.കെ. അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടിയെടുത്തത്.
Show Full Article
TAGS:
Next Story