Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇഖ്‌റ സൈക്യാട്രി...

ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സെൻറർ 100 കിടക്കകളുള്ള കോവിഡ് ആശുപത്രി

text_fields
bookmark_border
ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സൻെറർ 100 കിടക്കകളുള്ള കോവിഡ് ആശുപത്രി കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സൻെറർ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി. 17 ഐ.സി.യു ബെഡും 11 എച്ച്.ഡി.യു ബെഡുമാണ് ഇവിടെ സജ്ജമാക്കിയത്. ജില്ല ഭരണകൂടം, തണൽ, ഇഖ്‌റ ഹോസ്​പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആശുപത്രി സജ്ജമാക്കിയത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ മേൽനോട്ടത്തിലാവും പ്രവർത്തനം. ആശുപത്രി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്​ഘാടനം ചെയ്​തു. തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറക്കാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു. മേയ് മൂന്നിനുശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്​തതതെന്നും വാക്‌സിന്‍ കണ്ടെത്തുന്നതു വരെ നാം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തും എന്നതാണ് വെല്ലുവിളി. തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തീരദേശപ്രദേശങ്ങളിലെ ക്ലസ്​റ്ററുകള്‍ പൂര്‍ണമായും അടച്ച് മെഡിക്കല്‍ ടീമിനെ പ്രദേശത്ത് വിന്യസിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എ. പ്രദീപ്​ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ല കലക്​ടര്‍ സാംബശിവ റാവു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ജെ.ഡി.ടി പ്രസിഡൻറ്​ സി.പി. കുഞ്ഞുമുഹമ്മദ്, ഇഖ്‌റ ഹോസ്​പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്​ടര്‍ ഡോ. പി.സി. അന്‍വര്‍, തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദറീസ്, മലബാര്‍ ഗ്രൂപ്​ ചെയര്‍മാന്‍ എം.പി. അഹമ്മദ്, നോഡല്‍ ഓഫിസര്‍ ഡോ. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story