Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമംഗളൂരു വിമാനാപകടം: 10...

മംഗളൂരു വിമാനാപകടം: 10 വര്‍ഷത്തിനിപ്പുറവും നഷ്​ടപരിഹാരത്തിനായി നിയമ പോരാട്ടം

text_fields
bookmark_border
നിയമപോരാട്ടം സുപ്രീം കോടതിയില്‍ കണ്ണൂര്‍: മംഗളൂരു വിമാനദുരന്തം നടന്ന്​ 10 വര്‍ഷം പിന്നിട്ടപ്പോഴും ഇരകളുടെ ആശ്രിതര്‍ക്ക് അര്‍ഹതപ്പെട്ട നഷ്​ടപരിഹാരം ഇനിയും കിട്ടിയില്ല. ഇതിനായി പലരും സുപ്രീം കോടതി കയറിയിറങ്ങുകയാണ്. 2010 മേയ് 22ന് രാവിലെയായിരുന്നു മംഗളൂരു ബജ്‌പെ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ദുബൈ-മംഗളൂരു വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. 66 മലയാളികള്‍ അടക്കം 158 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത്. എട്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടദിനം മംഗളൂരുവിലെത്തിയ അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരമുള്ള നഷ്​ടപരിഹാരം ലഭ്യമാക്കുമെന്നായിരുന്നു. ഇത് ഏകദേശം 75 ലക്ഷം രൂപയായിരുന്നു. ഇന്നത്തെ മൂല്യം അനുസരിച്ച് 1.60 കോടി രൂപക്ക് മുകളില്‍ വരും ഇത്. ലഗേജി​ൻെറ നഷ്​ടപരിഹാരം വേറെയും ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഉടമ്പടി പ്രകാരമുള്ള തുക ഇനിയും ലഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ നിയോഗിച്ച ഏജന്‍സി നിശ്ചയിച്ച പ്രകാരമാണ് മംഗളൂരു ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്​ടപരിഹാരം നല്‍കിയത്. അതുതന്നെ ആശ്രിതരുമായി നിരന്തരം വിലപേശി പരമാവധി കുറഞ്ഞ തുക മാത്രമാണ് പലര്‍ക്കും നല്‍കിയത്. മടുപ്പ് അനുഭവപ്പെട്ടാണ് പലരും നാമമാത്ര തുക വാങ്ങിയത്. അതിനു തയാറാകാത്തവര്‍ മംഗളൂരു എയര്‍ക്രാഷ് വിക്​ടിംസ് ഫാമിലി അസോസിയേഷന്‍ എന്ന സംഘടന രൂപവത്കരിച്ചാണ് പോരാട്ടം തുടര്‍ന്നത്. ഈ സംഘടനയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. കേരള ഹൈകോടതി ഇവര്‍ക്ക് അനുകൂലമായി വിധിച്ചെങ്കിലും ഡിവിഷന്‍ െബഞ്ച് വിധി സ്​റ്റേ ചെയ്​തു. തുടര്‍ന്നാണ് നിയമ പോരാട്ടം സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി വിധി മംഗളൂരു ദുരന്തബാധിതരുടെ ആശ്രിതര്‍ക്ക് അനുകൂലമായാല്‍ കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്കും അതിനനുസരിച്ച നഷ്​ടപരിഹാരം കിട്ടാന്‍ സാധ്യതയുണ്ട്. ..................................... മട്ടന്നൂര്‍ സുരേന്ദ്രന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story