Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:31 AM IST Updated On
date_range 25 Jan 2022 5:31 AM ISTഫൈബർ ടു ഹോം കണക്ഷനിൽ കോഴിക്കോട് ബി.എസ്.എൻ.എൽ ഒന്നാമത്
text_fieldsbookmark_border
കോഴിക്കോട്: തടസ്സവും പരിധിയുമില്ലാത്ത ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന ഫൈബർ ടു ഹോം കണക്ഷനിൽ കോഴിക്കോട്, വയനാട് ജില്ലകൾ ഉൾക്കൊള്ളുന്ന കോഴിക്കോട് ബി.എസ്.എൻ.എൽ ഒന്നാംസ്ഥാനം നേടി. 2021ലെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം. ബി.എസ്.എൻ.എൽ ഇൻഫ്രാ പ്രൊവൈഡേഴ്സ്, ലോക്കൽ കേബിൾ ടി.വി ഓപറേറ്റേഴ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ കണക്ഷനുകൾ നൽകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വർക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് തടസ്സങ്ങളില്ലാത്തതും കാര്യക്ഷമവുമായ കൂടുതൽ ഇന്‍റർനെറ്റ് കണക്ഷനുകൾ ആവശ്യമായി വന്നത്. 300 എം.ബി.പി.എസ് വരെ വേഗതയിൽ ഇന്‍റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന ഭാരത് ഫൈബർ (എഫ്.ടി.ടി.എച്ച്) ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. പ്രതിമാസം 399 രൂപ മുതൽ അൺലിമിറ്റഡ് ഇന്‍റർനെറ്റ് ലഭ്യമാകുന്ന ഈ കണക്ഷനിൽ ജനുവരി 31വരെ അപേക്ഷിക്കുന്നവർക്ക് ആദ്യമാസം 90 ശതമാനം ഡിസ്കൗണ്ടും സർക്കാർ, പൊതുമേഖല ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ഡിസ്കൗണ്ടും അനുവദിക്കും. കൂടാതെ ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പുതുതായി പബ്ലിക് ഡേറ്റ ഓഫിസ് നൽകിവരുന്നുണ്ട്. ഇതുപ്രകാരം വായനശാലകൾക്കും സാമൂഹിക സംഘടനകൾക്കും അവരുടെ സ്ഥാപനത്തിൽ വൈഫൈ പോയന്‍റ് സ്ഥാപിക്കാം. ഇതിനുള്ള ഉപകരണങ്ങൾ ബി.എസ്.എൻ.എൽ നൽകും. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓൺലൈൻ അപേക്ഷയെ കുറിച്ച് കൂടുതൽ അറിയുന്നതിനും പുതിയ കണക്ഷനെടുക്കുന്നതിനും 9400000035 എന്ന ഹെൽപ്ലൈൻ നമ്പറിലേക്ക് വിലാസം വാട്സ്ആപ് ചെയ്താൽ മതിയെന്നും ജനറൽ മാനേജർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story