Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.ബി കേന്ദ്രം അനുബന്ധ...

ടി.ബി കേന്ദ്രം അനുബന്ധ കെട്ടിടം ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: 2025ഓടെ ക്ഷയരോഗ മുക്ത കേരളമാക്കുന്നതിനുള്ള അക്ഷയകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ല ടി.ബി കേന്ദ്രത്തിന്​ സാധിക്കുമെന്ന്​ മന്ത്രി വീണാജോർജ്​ പറഞ്ഞു. ജില്ല ടി.ബി കേന്ദ്രം അനുബന്ധ കെട്ടിടത്തി‍ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ക്ഷയരോഗമുക്ത കേരളത്തിനായുള്ള ജില്ലയിലെ അക്ഷയകേരളം പദ്ധതിയുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന്​ അദ്ദേഹം പറഞ്ഞു. നാഷനല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ജില്ല ടി.ബി സെന്‍ററിന് സംഭാവന ചെയ്ത മൊബൈല്‍ എക്സ്റേ യൂനിറ്റി‍ന്റെ ഉദ്ഘാടനവും ക്ഷയരോഗ ബോധവത്​കരണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ആരോഗ്യചിന്ത ഷോര്‍ട് ഫിലിമി‍ന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കലക്ടര്‍ ഡോ. തേജ്​ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ജനമൈത്രി പൊലീസ് ജില്ല ടി.ബി സെന്‍ററിന് നൽകിയ ഓക്സിജന്‍ കോണ്‍സന്‍റ്രേറ്ററി‍ന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ ടി. റെനീഷ് നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ്, ജില്ല ടി.ബി ആൻഡ്​ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ. രാജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story