Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ് കൊടിമരം...

കോൺഗ്രസ് കൊടിമരം നശിപ്പിച്ചു

text_fields
bookmark_border
കോൺഗ്രസ് കൊടിമരം നശിപ്പിച്ചു
cancel
പേരാമ്പ്ര: കൈതക്കൽ പുറ്റാട് ജി.എൽ.പി സ്കൂളിനടുത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പിന്‍റെ കൊടിമരം പിഴുതെടുത്തത്. സംഭവത്തിൽ നൊച്ചാട് മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് രാത്രിയുടെ മറവിൽ കൊടിമരം നശിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരെ ജനം തിരിച്ചറിയണമെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. ബാലൻ കുളങ്ങര, പി. ദേവദാസൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.കെ. കൃഷ്ണൻകുട്ടി, രാജൻ രാരീരം, ടി. ബാലകൃഷ്ണൻ, എം. കെ. രവി, ടി. രാധാകൃഷ്ണൻ, രഘുനാഥ് പുറ്റാട്, എം.കെ. ഫൈസൽ, കെ. സുബി, എം.കെ. സുമതി എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം പ്രവർത്തകർ കൊടിമരം പുനഃസ്ഥാപിച്ചു. photo : കൈതക്കൽ പുറ്റാട് ജി.എൽ.പി സ്കൂളിനടുത്ത് സ്ഥാപിച്ച കോൺഗ്രസ് കൊടിമരം നശിപ്പിക്കപ്പെട്ട നിലയിൽ
Show Full Article
TAGS:
Next Story